ഇന്ത്യയുടെ സൂപ്പർതാരം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും പടിയിറങ്ങി
ടെസ്റ്റ് ക്രിക്കറ്റിനോട് തനിക്കുള്ള വൈകാരിക ബന്ധം വ്യക്തമാക്കിയ കോലി എല്ലാവരോടും നന്ദി പറയുകയും നിറഞ്ഞ ഹൃദയത്തോടെയാണ് താന്‍ പടിയിറങ്ങുന്നതെന്നും കുറിച്ചു. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കോലിയുടെ വിരമിക്കല്‍ സംബന്ധിച്ച അഭ്യൂഹങ്ങള്‍ ക്രിക്കറ്റ് ലോകത്ത് നിലനില്‍ക്കുന്നുണ്ടായിരുന്നു. ടെസ്റ്റ് ക്രിക്കറ്റ് ടീം നായകസ്ഥാനത്ത് തന്റെ പിൻഗാമിയായ രോഹിത് ശര്‍മയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് കോലിയും പടിയിറക്കത്തിനുള്ള തീരുമാനം ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചത്. രോഹിതിന്റെ അപ്രതീക്ഷിത വിരമിക്കലിന് പിന്നാലെയുള്ള കോലിയുടെയും പടിയിറക്കം ഇന്ത്യന്‍ ക്രിക്കറ്റിനെ കാര്യമായി ബാധിക്കുമെന്ന് മനസ്സിലാക്കിയ ബിസിസിഐ സമ്മര്‍ദം ചെലുത്തിയെങ്കിലും കോലി തീരുമാനം മാറ്റിയില്ല. ഒടുവില്‍ ഇന്‍സ്റ്റഗ്രാമിലൂടെ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയ കോലി ഇങ്ങനെ കുറിച്ചു..

Leave a Reply

Your email address will not be published. Required fields are marked *