കൊച്ചി: എറണാകുളത്ത് വീണ്ടും ഫ്‌ലക്‌സ് ബോര്‍ഡ് ഉയര്‍ന്നിരിക്കുകയാണ്. വി ഡി സതീശന്‍ ഷാഫി പറമ്പില്‍ അനുകൂല ഫ്‌ലക്‌സുകളാണ് എറണാകുളം പള്ളുരുത്തിയില്‍ വച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ഐ പള്ളുരുത്തി മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ഫ്‌ലെക്‌സ്. വി ഡി എസ് കേരളം ഭരിക്കട്ടെ ഷാഫി കോണ്‍ഗ്രസ് നയിക്കട്ടെയെന്നാണ് ഫ്‌ലക്‌സിലുള്ളത്.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശന്‍, കെ.സി. വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവര്‍ക്കായി പ്രത്യേകം ചേരിതിരിഞ്ഞ് ഫ്‌ലക്‌സ് യുദ്ധം നടക്കുന്നതിനിടെയാണ്, സതീശനെയും ഷാഫിയെയും ഒരുമിച്ച് പിന്തുണച്ചുകൊണ്ടുള്ള ഫ്‌ലക്‌സ് ഉയര്‍ന്നത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതിനെത്തുടര്‍ന്ന് ഇത്തരം ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രകടനങ്ങളും ഉടനടി അവസാനിപ്പിക്കണമെന്ന് ഹൈക്കമാന്‍ഡ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *