തിരുവനന്തപുരം: മംഗലാപുരത്ത് എന്‍ഡിഎ നേതാക്കളുമായി വി ഡി സതീശന് കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്തയില്‍ കോണ്‍ഗ്രസ് നേതൃത്വം വ്യക്തത വരുത്തണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് പറഞ്ഞു. മെയ് ഒന്നിന് രാവിലെ പ്രത്യേക വിമാനത്തില്‍ സതീഷന് മംഗലാപുരത്തേക്ക് പോയെന്നും, സ്വര്‍ണക്കവര്‍ച്ചയില്‍ എസ്ഐടി ചോദ്യംചെയ്ത റെജികുമാര്‍ എന്ന വ്യക്തി ഒപ്പം ഉണ്ടായിരുന്നുവെന്നുമാണ് വാര്‍ത്തകള്‍ വന്നത്. ഈ യാത്രയില്‍ അദാനിഗ്രൂപ്പിന്റെ പ്രസിഡന്റിനെ സതീശന് കാണുകയുണ്ടായി. കര്‍ണാടകയിലെ എന്‍ഡിഎ നേതാവായ ബി എം ഫാറൂഖിന്റെ വസതിയില്‍വെച്ചാണ് കൂടിക്കാഴ്ച നടത്തിത്. ഇത് സംബന്ധിച്ച് കര്‍ണാടക കോണ്‍ഗ്രസ് കമ്മിറ്റി എഐസിസി നേതൃത്വത്തിന് പരാതി നല്‍കിയെന്ന വാര്‍ത്തയും പുറത്തുവന്നു. വളരെ ഗുരുതരമായ വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നതെന്നും കെപിസിസി, എഐസിസി നേതൃത്വങ്ങള്‍ ഇതില്‍ വിശദീകരണം നല്‍കണമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Related Posts
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത
ഏഴ് ക്രിട്ടിക്കല്‍ ബൂത്തുകള്‍ ഉള്‍പ്പടെ ജില്ലയില്‍ 1000 പ്രശ്നബാധിത ബൂത്തുകള്‍. കോഴിക്കോട് ജില്ലാ റൂറല്‍
November 28, 2020
‘ബി.ജെ.പിയുടെ സുഹൃത്തുക്കൾ ഡൽഹിയിലെത്തുമ്പോൾ ചുവന്ന പരവതാനി; കർഷകർ ഡൽഹിയിലേക്ക്
കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിച്ച കർഷകരെ അടിച്ചമർത്താൻ ശ്രമിക്കുന്നതിനെതിരെ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക
November 28, 2020
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
