ചലച്ചിത്ര, സീരിയല്‍, നാടക നടന്‍ ഡി ഫിലിപ്പ് അന്തരിച്ചു. 79 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവല്ല സ്വദേശിയാണ് ഡി ഫിലിപ്പ്. പ്രൊഫഷണല്‍ നാടക വേദികളിലെ പ്രകടനങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ടതിനു ശേഷമാണ് അദ്ദേഹം സിനിമയിലേക്ക് എത്തിയത്.

കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെയും കെ പി എ സി നാടക സമിതികളിലെയും നടനായിരുന്നു. പഴശ്ശിരാജ, കോട്ടയം കുഞ്ഞച്ചന്‍, വെട്ടം തുടങ്ങി അന്‍പതോളം ചിത്രങ്ങളിലും ചില സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത കോലങ്ങള്‍ എന്ന ചിത്രം നിര്‍മിച്ചത് ഡി. ഫിലിപ്പും കെ.ടി. വര്‍ഗീസും ചേര്‍ന്നായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *