പന്തീരാങ്കാവ് പീഡന കേസില്‍ ഭര്‍ത്താവിന് അനുകൂലമായി മൊഴി മാറ്റി പറഞ്ഞ യുവതിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുത്തിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്.
ഒരാഴ്ചയായി യുവതിയെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി പിതാവ് നല്‍കിയ പരാതിയില്‍ വടക്കേക്കര പൊലീസ് കേസെടുത്തിരുന്നു. മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന തിരുവനന്തപുരത്ത് ഉള്‍പ്പെടെ അന്വേഷിച്ചിക്കുന്നുണ്ട്. കേസില്‍ നിലപാട് മാറ്റിയ യുവതി, ഭര്‍ത്താവ് രാഹുല്‍ പി ഗോപാലും വീട്ടുകാരും സ്ത്രീധനം ചോദിച്ചിട്ടില്ലെന്നു പറഞ്ഞു കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങള്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.