കുന്ദമംഗലം: കളഞ്ഞു കിട്ടിയ പണം തിരികെ നല്‍കി ലോട്ടറി വില്‍പ്പനക്കാരന്‍ മാതൃകയായി. മുണ്ടിക്കല്‍താഴം കോട്ടാംപറമ്പില്‍ ലോട്ടറി വില്‍പ്പനക്കാരനായ കൃഷ്ണനാണ് വഴിയരികില്‍ നിന്ന് ലഭിച്ച ഇരുപതിനായിരം രൂപയടങ്ങിയ ഡയറി ഉടമക്ക് തിരിച്ചു നല്‍കിയത്. പൊയ്യയില്‍ സ്വദേശി ധനീഷിന്റേതായിരുന്നു പണം. ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ഭാര്യയുടെ അടുത്തേക്ക് മകളുമായി പോകുമ്പോഴാണ് ധനീഷിന്റെ ഡ്രൈവിംഗ് ലൈസന്‍സും എ.ടി.എം കാര്‍ഡും ഇരുപതിനായിരം രൂപയുമടങ്ങിയ പോക്കറ്റ് ഡയറി നഷ്ടമായത്. വിവരമറിഞ്ഞ സുഹൃത്തുക്കളും ബന്ധുക്കളും പണം നഷ്ടപ്പെട്ട വിവരം സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ വിവരമറിഞ്ഞ കൃഷ്ണന്‍ ഇവരെ വിളിച്ചു വരുത്തി പണവും എ.ടി.എം കാര്‍ഡും ലൈസന്‍സും തിരിച്ചു നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *