താമരശ്ശേരി ചുരത്തില്‍ വാന്‍ കൊക്കയിലേക്ക് മറിഞ്ഞു. താമരശ്ശേരി ചുരം ഏഴാം വളവിലാണ് ചുരം ഇറങ്ങി വരികയായിരുന്ന വാന്‍ മറിഞ്ഞത്. ആര്‍ക്കും പരുക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഡ്രൈവര്‍ മാത്രമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇയാള്‍ ചാടി രക്ഷപ്പെടുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് അപകടം നടന്നത്. മരത്തില്‍ തട്ടി നിന്നതിനാല്‍ വാന്‍ കൂടുതല്‍ താഴ്ചയിലേക്ക് പതിച്ചില്ല.
