ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി വെങ്കല മെഡല്‍ നേടിയ ഹോക്കി താരം പി.ആര്‍ ശ്രീജേഷിനെ അഭിനന്ദിച്ച് നടന്‍ മോഹന്‍ ലാല്‍.ഫോണിൽ വിളിച്ചായിരുന്നു താരം അഭിനന്ദനമറിയിച്ചത്. ശ്രീജേഷ് ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനമാണെന്ന് പറഞ്ഞ മോഹന്‍ ലാല്‍ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്താന്‍ കഴിയട്ടെയെന്നും പറഞ്ഞു. എപ്പോഴെങ്കിലും നേരിട്ട് കാണാം എന്ന് പറഞ്ഞാണ് മോഹന്‍ ലാല്‍ ഫോണ്‍ വെച്ചത്. മോഹന്‍ലാല്‍ വിളിച്ചതിലെ സന്തോഷം ശ്രീജേഷും തിരിച്ചറിയിച്ചു.

”ഹലോ, ശ്രീജേഷ് ഞാന്‍ മോഹന്‍ലാലാണ്, കണ്‍ഗ്രാജുലേഷന്‍സ്, ഞങ്ങള്‍ക്കെല്ലാവര്‍ക്കും വലിയ അഭിമാനമാണ് ശ്രീജേഷ്. ഞാന്‍ ഹൈദരാബാദിലാണ്. നിങ്ങള്‍ വന്നിറങ്ങിയപ്പോള്‍ തന്നെ ഞാനറിഞ്ഞിരുന്നു. പക്ഷേ ബന്ധപ്പെടാന്‍ പറ്റിയില്ല. എപ്പോഴെങ്കിലും നേരിട്ട് കാണാം.ഇന്ന് നടൻ മമ്മൂട്ടിയും ശ്രീജേഷിന് അഭിനന്ദനം അറിയിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *