മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐയുടെ ബാനറിന് മറുപടിയായി കെഎസ്‌യു ഉയര്‍ത്തിയ ബാനര്‍ മറച്ച് എസ്എഫ്‌ഐയുടെ പുതിയ ബാനര്‍.ഇന്ദിരാഗാന്ധി ക്രൂരയായ ഭരണാധികാരി തന്നെയാണെന്നും ഇന്ത്യന്‍ ജനാധിപത്യത്തെ ഇരുണ്ടകാലത്തിലേക്ക് തള്ളിവിട്ടത് ഇന്ദിരയാണെന്ന് ബാനര്‍ ഉയര്‍ത്തിയ ഫോട്ടോ പങ്കുവച്ച് മഹാരാജാസിലെ എസ്എഫ്‌ഐക്കാര്‍ വ്യക്തമാക്കി.ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും എന്നെഴുതിയ ബാനര്‍ ഇന്നലെ കെഎസ്‌യു ഉയര്‍ത്തിയിരുന്നു. അതിന് തുടര്‍ മറുപടി ആയാണ് പുതിയ ബാനാര്‍ എസ്എഫ്‌ഐ ഉയര്‍ത്തിയത്.എസ്എഫ്‌ഐ നിരോധിക്കണമെന്ന ഹൈബി ഈഡന്‍ എംപിയുടെ പരാമര്‍ശത്തില്‍ പ്രതിഷേധവുമായി എസ്എഫ്‌ഐ ഇന്ദിരയ്ക്ക് കഴിഞ്ഞിട്ടില്ല, പിന്നല്ലേ ഈഡന് എന്നെഴുതിയ ബാനര്‍ എറണാകുളം മഹാരാജാസ് കോളജിന്റെ മുന്നില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ട് എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പ്രതിഷേധിച്ചിരുന്നു.ഇതിനുള്ള മറുപടിയെന്ന നിലയിലാണ് ‘ജനഹൃദയങ്ങളിലാണ് ഇന്ദിരയും ഈഡനും’ എന്നെഴുതിയ ബാനര്‍ കെഎസ്യു ഉയര്‍ത്തിയത്. ഇതിന് മറുപടിയായാണ് ‘അതെ, ജനഹൃദയങ്ങളിലുണ്ട് അടിയന്തരാവസ്ഥയുടെ നെറികേടുകളിലൂടെ’ എന്ന ബാനര്‍ എസ്എഫ്‌ഐ സ്ഥാപിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *