കോഴിക്കോട്: ഫലസ്തീന്‍ വിമോചനപോരാട്ടങ്ങള്‍ക്ക് പുതുജീവന്‍ നല്‍കുന്ന ചരിത്ര സംഭവമാണ് ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയുടെ രക്തസാക്ഷിത്വമെന്ന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് സി.ടി. സുഹൈബ്. ജന്മനാടിന്റെ വിമോചനം സ്വപ്നം കണ്ടു പോരാട്ടവീഥിയില്‍ സജീവമായവരാണ് ഫലസ്തീന്‍ വിമോചനപോരാളികളും അവരുടെ നേതൃത്വവും. നേതാക്കളുടെ രക്തസാക്ഷിത്വങ്ങള്‍ എക്കാലത്തും ഫലസ്തീന്‍ പോരാട്ടങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തിയിട്ടേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു. മെഡിക്കല്‍ കോളേജ് കനിവ് ഓഡിറ്റോറിയത്തില്‍ നടന്ന സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സെക്രട്ടറിമാരായ അന്‍വര്‍ സ്വലാഹുദ്ധീന്‍, ടി. ഇസ്മാഈല്‍, ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ഫൈസല്‍ പൈങ്ങോട്ടായി, സോളിഡാരിറ്റി ജില്ലാ പ്രസിഡന്റ് സജീര്‍ എടച്ചേരി, ജില്ലാ ജനറല്‍ സെക്രട്ടറി അഫീഫ് ഹമീദ്, സെക്രട്ടറിമാരായ ഷക്കീര്‍ പുറക്കാട്, നബീല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.