മാവൂർ: ചാലിയാർ മണന്തലക്കടവിൽ തോണി മറിഞ്ഞ് കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. മാവൂർ സ്വദേശി ബാസിൽ (23) ആണ് മരിച്ചത്. രാവിലെ മുതൽ ഫയർഫോഴ്സ് സ്കൂബ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
മീൻ പിടിക്കാൻ പോയ തോണി മറിഞ്ഞ് ചൊവാഴ്ച രാത്രി 12.30 ഓടെയാണ് അപകടമുണ്ടായത്. മണന്തല കടവിന് സമീപം പൂളക്കോട് ഭാഗത്താണ് തോണി മറിഞ്ഞത്. കൂടെണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടെങ്കിലും ബാസിലിന് രക്ഷപ്പെടാനായില്ല.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി
പിതാവ് :ബഷീർ (കോഴിക്കോട് റെയിൽവെ പോർട്ടർ ). മാതാവ്:ജെസിയ. സഹോദരൻ:ജാസിം.
