വൈദ്യുതി നല്‍കിയതിന്റെ കുടിശിക ആവശ്യപ്പെട്ടതിന് പിന്നാലെ അദാനി ഗ്രൂപ്പുമായുള്ള വൈദ്യുതി കരാര്‍ സൂക്ഷ്മമായി പരിശോധിക്കുകയാണെന്ന് മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ബംഗ്ലാദേശിലെ ഇടക്കാല സര്‍ക്കാര്‍. കരാറിലെ വ്യവസ്ഥകള്‍ പരിശോധിക്കുകയും വൈദ്യുതിക്ക് നല്കുന്ന വില ന്യായമാണോ എന്ന് അറിയുകയുമാണ് ഇത് വഴി ലക്ഷ്യമിടുന്നതെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ വ്യക്തമാക്കി. ഏത് തരത്തിലുള്ള കരാറുകളാണ് ഒപ്പിട്ടത്?, നിബന്ധനകളും വ്യവസ്ഥകളും എന്തൊക്കെയാണ്? എന്നിവയും പരിശോധനയ്ക്ക് വിധേയമാക്കും.2017 നവംബറില്‍ ആണ് അദാനി പവര്‍ (ജാര്‍ഖണ്ഡ്) ലിമിറ്റഡ് (എപിജെഎല്‍) ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡുമായി 25 വര്‍ഷത്തെ 1,496 മെഗാവാട്ട് വൈദ്യുതി വില്പന കരാറില്‍ ഒപ്പുവച്ചത്. ഇതനുസരിച്ച് എജെപിഎല്ലിന്റെ ഗോദ്ദ പ്ലാന്റ് ഉല്‍പ്പാദിപ്പിക്കുന്ന 100 ശതമാനം വൈദ്യുതിയും ബംഗ്ലാദേശ് വാങ്ങും. ഗോദ്ദ പ്ലാന്റ് ബംഗ്ലാദേശിന്റെ അടിസ്ഥാന ലോഡിന്റെ 7-10 ശതമാനം നല്‍കുന്നുണ്ട്. 2023-24 ല്‍, ഏകദേശം 7,508 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഇവിടെ നിന്ന് കയറ്റുമതി ചെയ്തു. കരാര്‍ പരിശോധിക്കുന്നതിനുള്ള ബംഗ്ലാദേശ് സര്‍ക്കാരിന്റെ നീക്കവുമായി ബന്ധപ്പെട്ട് തങ്ങള്‍ക്ക് അറിവൊന്നും ഇല്ലെന്ന് അദാനി ഗ്രൂപ്പ് പ്രതികരിച്ചു. ഭീമമായ കുടിശ്ശിക ഉണ്ടായിരുന്നിട്ടും തങ്ങള്‍ അവര്‍ക്ക് വൈദ്യുതി വിതരണം ചെയ്യുന്നത് തുടരുകയാണെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഏതാണ്ട് ആറായിരം കോടി രൂപയോളമാണ് ബംഗ്ലാദേശ് അദാനി ഗ്രൂപ്പിന് നല്‍കാനുള്ളത്.ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് റിപ്പോര്‍ട്ടിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച്, 2022-23 കാലയളവില്‍ (ജൂലൈ-ജൂണ്‍) ബംഗ്ലദേശ് ഇന്ത്യന്‍ കമ്പനികളില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വൈദ്യുതിയുടെ ശരാശരി ചെലവ് യൂണിറ്റിന് 8.77 ബംഗ്ലാദേശി ടാക്കയാണ്. കമ്പനികള്‍ക്കനുസരിച്ച് ഈ നിരക്കുകളില്‍ വ്യത്യാസമുണ്ട്. എന്‍വിവിഎല്‍ ലിമിറ്റഡിന്റെ കാര്യത്തില്‍ ഇത് ഒരു യൂണിറ്റിന് 4.22-8.45 ബംഗ്ലാദേശി ടാക്ക ആണ്. പിടിസി ഇന്ത്യ ലിമിറ്റഡ് യൂണിറ്റിന് 9.05 ബംഗ്ലാദേശി ടാക്കയാണ് ഈടാക്കുന്നത്. സെംക്രോപ്പ് എനര്‍ജി ഇന്ത്യ 9.995 ബംഗ്ലാദേശി ടാക്ക ഓരോ യൂണിറ്റിനും ഈടാക്കുമ്പോള്‍ അദാനി ഗ്രൂപ്പ് യൂണിറ്റിന് 14.02 ബംഗ്ലാദേശി ടാക്കയാണ് വാങ്ങുന്നത്. ചെലവേറിയ വൈദ്യുതി അദാനി ഗ്രൂപ്പില്‍ നിന്ന വാങ്ങുന്നതിനെതിരെ നേരത്തെ തന്നെ ബംഗ്ലാദേശില്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020