മികച്ച അഭിപ്രായം നേടി വിജയകരമായി പ്രദർശനം തുടരുകയാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. റോഷാക്ക് ബോക്‌സ് ഓഫീസില്‍ സ്വന്തമാക്കിയിരിക്കുന്നത് 10.27 കോടിയാണ്. ആദ്യ ദിനം 2.6 കോടി, രണ്ടാം ദിനം 3.1 കോടി, മൂന്നാം ദിനം 3.32 കോടി, നാലാം ദിനം 1.7 കോടി എന്നിങ്ങനെയാണ് കണക്കുകള്‍.കെട്ട്യോളാണ് എന്‍റെ മാലാഖ എന്ന ശ്രദ്ധേയ ചിത്രത്തിനു ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്‍ത ചിത്രം സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ ആദ്യമായി അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറക്കാര്‍.സിനിമയിലെ മുഖം മൂടിക്കാരനായി എത്തിയ ആസിഫ് അലി അവതരിപ്പിച്ച ദിലീപ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി പരിചയപ്പെടുത്തിയിരിക്കുന്നത്.ഒരു ചാക്ക് കൊണ്ട് മുഖം മൂടിയാണ് ഈ കഥാപാത്രം ടീസറില്‍ പ്രത്യക്ഷപ്പെട്ടതെങ്കിലും കണ്ണുകളില്‍ നിന്ന് കഥാപാത്രം ആസിഫ് അലി തന്നെയെന്ന് പ്രേക്ഷകര്‍ തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ പോസ്റ്ററുകളില്‍ ഈ കഥാപാത്രത്തെ അണിയറക്കാര്‍ ഉള്‍ക്കൊള്ളിച്ചിരുന്നില്ല. റോഷാക്കിന്‍റെ കഥയില്‍ അതീവ പ്രാധാന്യമുള്ള ദിലീപ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി അവതരിപ്പിച്ചിരിക്കുന്നത്. ഗസ്റ്റ് റോളിൽ സിനിമയിലുടനീളം മികച്ച പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്.
പ്രൊമോഷനുകൾ ഉൾപ്പെടെ 20 കോടി ബജറ്റിലാണ് റോഷാക്ക് നിർമ്മിച്ചിരിക്കുന്നത്. കേരളത്തിൽ 250 സ്‌ക്രീനുകളിൽ 815 ഷോകളോടെയാണ് ചിത്രം റിലീസ് ചെയ്തത്. അടുത്ത ദിനങ്ങളിലും ചിത്രത്തിന്റെ കുതിപ്പ് തുടരുമെന്നാണ് അനലിസ്റ്റുകളുടെ നിഗമനം.അമേരിക്കൻ പൗരത്വമുള്ള ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി ആയാണ് മമ്മൂട്ടി എത്തുന്നത്.ത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. നിര്‍മ്മാണം മമ്മൂട്ടി കമ്പനിയാണ് നിര്‍വഹിക്കുന്നത്. ഷറഫുദ്ദീന്‍, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കര്‍, സഞ്ജു ശിവറാം, കോട്ടയം നസീര്‍, ബാബു അന്നൂര്‍ , മണി ഷൊര്‍ണ്ണൂര്‍ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.