കുഞ്ചാക്കോ ബോബന്‍ ചിത്രം ‘അറിയിപ്പ്’ ഒടിടി റിലീസിന്.ബുസാന്‍ ഫിലിം ഫെസ്റ്റിവലിലും മികച്ച സ്വീകരണമാണ്‌ മഹേഷ്‌ നാരായണന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച സിനിമക്ക്‌ ലഭിച്ചത്‌. ചിത്രം നെറ്റ്ഫ്ളിക്‌സിലൂടെ സ്ട്രീം ചെയ്യും. എന്നാല്‍ റിലീസ് തിയതി പുറത്തുവിട്ടിട്ടില്ല.ഫെസ്റ്റിവല്‍ പ്രദര്‍ശനങ്ങള്‍ക്കു ശേഷമാവും ചിത്രത്തിന്‍റെ ഡയറക്റ്റ് ഒടിടി റിലീസ്. ഹരീഷ് എന്നാണ് ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര്. രശ്മി എന്നാണ് നായികയായെത്തുന്ന ദിവ്യപ്രഭയുടെ കഥാപാത്രത്തിന്‍റെ പേര്. ഏഷ്യന്‍ പ്രീമിയര്‍ വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച അറിയിപ്പ് ബിഐഎഫ്എഫില്‍ തെരഞ്ഞെടുക്കപ്പെട്ട ഏക മലയാളം സിനിമയാണ്. നേരത്തെ ലൊക്കാര്‍ണോ ഇന്റര്‍നാഷണല്‍ ചലച്ചിത്രമേളയിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 17 വര്‍ഷങ്ങള്‍ക്ക് ശേഷം മേളയില്‍ മത്സര വിഭാഗത്തില്‍ പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ ചിത്രമായിരുന്നു അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *