ചർച്ചകൾക്കും വിവാദങ്ങൾക്കുമൊടുവിൽ ബ്രഹ്മാണ്ഡ ചിത്രം ‘മരക്കാർ അറബിക്കടലിന്റെ സിംഹം” തീയേറ്റർ റിലീസിനെത്തുന്നുവെന്ന വാർത്തയിൽ ആവേശത്തിലാണ് ആരാധകർ.സിനിമ ഒടിടിയില്‍ നിന്ന് തിയേറ്റര്‍ റിലീസിലേക്ക് മാറിയത് സുചിത്ര മോഹന്‍ലാലിന്റെ ഇടപെടല്‍ കൊണ്ടാണെന്ന് സഹ നിര്‍മ്മാവും കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് ഉടമയുമായ സി ജെ റോയി ഫേസ്ബുക് പോസ്റ്റിലൂടെ പറഞ്ഞു. സുചിത്ര മോഹന്‍ലാലിന്റെ നിര്‍ബന്ധം കാരണം മരക്കാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിടിക്ക് മുന്‍പ് തിയേറ്ററിലേക്ക് എത്തുന്നു എന്നാണ് സിജെ റോയ് കുറിച്ചത്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടത്തിയിരുന്നു. ക്ഷണിക്കപ്പെട്ട അതിഥികൾക്ക് വേണ്ടിയായിരുന്നു ഷോ നടത്തിയത്. ചിത്രം കണ്ട ശേഷം സുചിത്രയാണ് ഇത് തീയേറ്ററിൽ തന്നെ കാണേണ്ട സിനിമയാണെന്ന് ആദ്യം പറഞ്ഞത്. തുടർന്ന്, അവർ തന്നെ ലാലിനോടും ആന്റണിയോടും പറഞ്ഞ് സമ്മിതിപ്പിക്കുകയായിരുന്നുവെന്നും ‘ റോയി കുറിച്ചു . സുചിത്രയുടെ തീരുമാനത്തെ അദ്ദേഹം അഭിനന്ദിക്കുന്നുമുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്:

‘ഡിസംബര്‍ 2ന് മരക്കാര്‍ തിയേറ്ററിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു. സ്ത്രീശക്തി വിജയിക്കട്ടെ.

ചെന്നൈയിലെ മരക്കാറിന്റെ പ്രിവ്യൂ ഷോയ്ക്ക് ശേഷം ചിത്രം തിയേറ്ററില്‍ തന്നെ റിലീസ് ചെയ്യണമെന്ന് പറഞ്ഞത് സുചിത്ര ചേച്ചിയാണ്. പ്രിവ്യൂവിന് ശേഷം എല്ലാവരും ഒരുമിച്ചുള്ള ഡിന്നറിന്റെ സമയത്തും ചേച്ചി ലാലേട്ടനോടും, ആന്റണി ജിയോടും ഞങ്ങളെല്ലാവരോടും തിയേറ്റര്‍ റിലീസിനെ കുറിച്ച് സംസാരിച്ചു. സുചിത്ര ചേച്ചിയുടെ നിര്‍ബന്ധം കാരണം മരക്കാര്‍ എന്ന ബ്രഹ്മാണ്ഡ ചിത്രം ഒടിടിക്ക് മുന്‍പ് തിയേറ്ററിലേക്ക് എത്തുന്നു.ലാലേട്ടനും, ആന്റണിയും, പ്രിയദര്‍ശനും, മരക്കാറിന്റെ അണിയറ പ്രവര്‍ത്തകരും മികച്ച തീരുമാനം തന്നെയാണ് എടുത്തിരിക്കുന്നത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെയും എക്‌സിബിറ്റേഴ്‌സ് അസോസിയേഷന്റെയും എല്ലാ അംഗങ്ങള്‍ക്കും, സംസ്ഥാന സര്‍ക്കാരിനും മന്ത്രി സജി ചെറിയാനും ഒരുപാട് നന്ദി.’

Leave a Reply

Your email address will not be published. Required fields are marked *