കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് കമ്മറ്റി ഭാരവാഹി തിരെഞ്ഞെടുപ്പ് തുടങ്ങി.കുന്ദമംഗലം എ എംഎൽപി സ്ക്കൂളിൽ രാവിലെ എട്ട് മുതലാണ് വോട്ടിംഗ് ആരംഭിച്ചത്.വൈകീട്ട് മൂന്ന് വരെയാണ് വോട്ടടുപ്പ്, അതിരാവിലെ തന്നെ രണ്ട് ബൂത്തുകൾക്ക് മുന്നിലും വോട്ടർമാരുടെ നീണ്ട നിരയാണ്. പ്രായമുള്ളവർക്കും, രോഗികൾക്കും, ജോലിക്ക് പോകാനുള്ളവർക്കും വേഗത്തിൽ തന്നെ വോട്ട് ചെയ്യാൻ അവസരമുണ്ട്.


രണ്ട് ബൂത്തുകളിലാണ് വോട്ട് ചെയ്യാൻ അവസരമുള്ളത്. ഒരു ബൂത്തിൽ മൂന്ന് വീതം കൗണ്ടറുകളാണ് വോട്ട് ചെയ്യാൻ സജീകരിച്ചിട്ടുള്ളത്.പത്ത് മണിവരെയുള്ള കണക്ക് പ്രകാരം 370 വോട്ടാണ് രേഖപ്പെടുത്തിയത് ആകെ 1424 പുരുഷ വോട്ടർമാരാണുള്ളത്.മൂന്ന് മണിക്ക് ശേഷം വോട്ടണ്ണൽ ആരംഭിക്കും, ആറ് മണിക്ക് മുമ്പായി ഫല പ്രഖ്യാപനവും നടക്കും.ഇരുവിഭാഗത്തിൽ നിന്നുമായി 30 സ്ഥാനാർത്ഥികൾ മൽസര രംഗത്തുണ്ട്.പ്രശ്നസാധ്യത കണക്കിലെടുത്ത് കോഴിക്കോട് പോലീസ് അസി.കമ്മീഷണർ കെ സുദർശൻ,കുന്ദമംഗലം പോലീസ് ഓഫീസർ യൂസ് ഫ് നടുത്തറമ്മൽ ,കുന്ദമംഗലം എസ് ഐ ജെബിൻ ഫെഡ്രി,മെഡിക്കൽ കോളേജ് എസ് ഐ ഹരികൃഷ്ണൻ, എസ് ഐ ബാബുരാജ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ കനത്ത പോലീസ് കാവലിലാണ് വോട്ടടുപ്പ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *