കല്പറ്റ: അന്തരിച്ച പത്മശ്രീ ജേതാവ് ചെറുവയൽ രാമന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി എംപി സന്ദർശിച്ച് അനുശോചനം അറിയിച്ചു. വയനാട് കമ്മനയിലുള്ള വീട്ടിലെത്തിയാണ് പ്രിയങ്ക ഗാന്ധി കുടുംബാംഗങ്ങളെ നേരിൽ കണ്ടത്. രാമേട്ടന്റെ വിയോഗം തികച്ചും അപ്രതീക്ഷിതമായിരുന്നുവെന്ന് എംപി പ്രതികരിച്ചു. അരമണിക്കൂറോളം സമയം കുടുംബാംഗങ്ങൾക്കൊപ്പം ചെലവഴിച്ച ശേഷമാണ് അവർ മടങ്ങിയത്.

മണ്ഡലത്തിലെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി കഴിഞ്ഞ രാത്രിയോടെയാണ് പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തിയത്. സന്ദർശനത്തിലെ ആദ്യ പരിപാടിയായിട്ടാണ് ചെറുവയൽ രാമന്റെ വസതിയിൽ എത്തിയത്.

കഴിഞ്ഞമാസം 14-നാണ് ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെറുവയൽ രാമൻ അന്തരിച്ചത്. വിയോഗത്തിന് പിന്നാലെ പ്രിയങ്ക ഗാന്ധി സമൂഹമാധ്യമങ്ങളിലൂടെ അനുശോചനം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ദുഃഖം അറിയിക്കുകയും ചെയ്തിരുന്നു. തിരക്കുകൾ കാരണം അന്ന് സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എംപിക്ക് സാധിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *