നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രതി ദിലീപിന്റെ വീട്ടില്‍ റെയ്ഡ് നടത്തുന്നത് 25ഓളം വരുന്ന പൊലീസ് സംഘം. മിന്നല്‍ പരിശോധനയാണ് നടത്തിയതെന്നാണ് വിവരം.നാലു പൊലീസ് വാഹനങ്ങളാണ് ദിലീപിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയിരിക്കുന്നത്. റവന്യൂ, ക്രൈംബ്രാഞ്ച് സംയുക്ത സംഘമാണ് പരിശോധനയ്ക്ക് എത്തിയിരിക്കുന്നത് എന്നാണ് വിവരം,. ദിലീപിന്റെ സഹോദരന് അനൂപിന്റെ തോട്ടക്കാട്ടുകരയിലെ വീട്ടിലും റെയ്ഡ് നടക്കുകയാണ്. ക്രൈംബ്രാഞ്ച് സംഘം വീട്ടിലെത്തുമ്പോള്‍ വീട് പൂട്ടിയ നിലയിലായിരുന്നു. പൊലീസ് ഗെയ്റ്റ് ചാടി അകത്തുകടന്ന ശേഷമാണ് ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നുനല്കിയത്ദിലീപിന്റെ സഹോദരന് അനൂപ്, അഭിഭാഷകന് ഫിലിപ് ടി വര്‍ഗീസ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ പുതിയ കേസ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത്. പിന്നാലെയാണ് റെയ്ഡ്.ദിലീപിന്റെ ആലുവയിലെ പത്മസരോവരം എന്ന വീട്ടിലാണ് ക്രൈംബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്.
Related Posts
സിഡ്നി ഏകദിനം; കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക്
ഇന്നലെ നടന്ന ഓസ്ട്രേലിയക്കെതിരായ ആദ്യ ഏകദിനത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യന്‍ താരങ്ങള്‍ക്ക് ഐസിസി
November 28, 2020
ദൃശ്യം 2 ആമസോൺ പ്രൈമിൽ; ടീസർ പുറത്ത്
ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിച്ച ദൃശ്യം എന്ന സിനമയുടെ രണ്ടാം പതിപ്പ്
January 1, 2021
മരക്കാര്‍ മാര്‍ച്ചിലെത്തും; റിലീസിംഗ് തീയ്യതി പുറത്തുവിട്ട് ആന്റണി പെരുമ്പാവൂര്‍
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയ്യതി
January 2, 2021
ഉയരുന്നത് അനാവശ്യ വിവാദങ്ങള്‍, നാലു വേദികളിലായി ഐഎഫ്എഫ്കെ നടത്തുന്നത്
കോവിഡിന്റെ സാഹചര്യത്തില്‍ പതിവ് രീതികള്‍ അനുസരിച്ച് ഐഎഫ്എഫ്കെ സംഘടിപ്പിക്കുവാന്‍ കഴിയില്ലെന്ന് സിനിമാ മന്ത്രി എകെ
January 3, 2021
‘ഷെയിം മാതൃഭൂമി’, തെരഞ്ഞെടുപ്പിൽ കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി
തെരഞ്ഞെടുപ്പിൽ ഇടതു മുന്നണിക്ക് വേണ്ടി കളത്തിലിറങ്ങുമെന്ന റിപ്പോർട്ടുകൾ തള്ളി നടി പാർവതി തിരുവോത്ത്. നിയമസഭാ
February 11, 2021
