ദുൽഖർ സൽമാൻ തമിഴിൽ ആദ്യമായി സിനിമക്ക് വേണ്ടി പാടുന്നു. ദുൽഖർ തന്നെ നായകനാകുന്ന ഹേയ് സിനാമിക എന്ന ചിത്രത്തിലാണ് താരം പാടുന്നത്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിച്ച ഗാനത്തിന്റെ വരികളെഴുതിയിരിക്കുന്നത് മദൻ കർക്കിയാണ്. ‘അച്ചമില്ലൈ..’ എന്ന ഗാനം ജനുവരി 14നാണ് റിലീസ് ചെയ്യുക. ഗാനത്തിന്റെ ഷോട്ട് വീഡിയോ ദുൽഖർ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

യാസൻ എന്ന കഥാപാത്രമായാണ് ചിത്രത്തിൽ ദുൽഖർ എത്തുന്നത്. സിനിമ 2022 ഫെബ്രുവരി 25ന് തീയേറ്ററുകളിലെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ബൃന്ദ ഗോപാലാണ് തെന്നിന്ത്യൻ താരം കാജൽ അഗർവാളും അദിതിറാവുവും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് .

Leave a Reply

Your email address will not be published. Required fields are marked *