കണ്ണൂര്‍: കൊട്ടിയൂരില്‍ കടുവയെ കമ്പി വേലിയില്‍ കുടുങ്ങിയ നിലയില്‍ കണ്ടെത്തി. പന്ന്യാമലയിലെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മയക്കു വെടി വയ്ക്കാനുള്ള അനുമതി തേടി. റബര്‍ ടാപ്പിങിനായി പോയ യുവാവാണ് കടുവയെ കണ്ടത്. ഉടന്‍ വനപാലകരെ വിവരമറിയിക്കുകയായിരുന്നു.

കടുവ എപ്പോള്‍ വേണമെങ്കിലും വേലിയില്‍ നിന്ന് രക്ഷപ്പെട്ട് പുറത്ത് ചാടാമെന്നിരിക്കെ പോലീസ് പ്രദേശത്തേക്കുള്ള റോഡ് പൂര്‍ണ്ണമായും അടച്ചു. മാനന്തവാടിയില്‍ നിന്ന് മയക്കുവെടി വിദഗ്ദര്‍ വന്നാല്‍ മാത്രമേ കടുവയെ വെടിവച്ച് കൊണ്ടു പോകാനാവൂ.

Leave a Reply

Your email address will not be published. Required fields are marked *