ഇടുക്കി മുട്ടത്ത് വാട്ടർ അതോറിറ്റി കുടിവെള്ള വിതരണത്തിനായി നിർമ്മിച്ച കിണറിൽ എണ്ണ കലർന്നുവെന്ന് സംശയം. ജലവിതരണം നിർത്തിവെക്കാൻ കളക്ടർ നിർദ്ദേശം നൽകി. നിരവധി കുടുംബങ്ങളാണ് ഈ കുടിവെള്ള സ്രോതസിനെ ആശ്രയിക്കുന്നത്. ഒഴുക്കില്ലാതെ നിശ്ചലമായ ജലവിതാനം ആയതിനാൽ സ്വാഭാവികമായി ഉണ്ടാകുന്ന സാഹചര്യമെന്നാണ് വാട്ടർ അതോറിറ്റിയുടെ പ്രാഥമിക നിഗമനം. അടിയന്തരമായി കിണർ വൃത്തിയാക്കുന്നതിനും പരിശോധനകൾ നടത്തി മുൻകരുതലുകൾ സ്വീകരിക്കുന്നതിനും ജില്ലാ കളക്ടർ നിർദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *