തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ വിജിലന്‍സ് അന്വേഷണം. പി.വി അന്‍വര്‍ എം.എല്‍.എ നടത്തിയ 150 കോടിയുടെ അഴിമതിയാരോപണത്തിലാണ് അന്വേഷണം. കേരളാ കോണ്‍ഗ്രസ് എം നേതാവ് എ.എച്ച് ഹഫീസാണ് പ്രതിപക്ഷ നേതാവിനെതിരെ പരാതി നല്‍കിയത്. അന്വേഷണത്തിന്റെ ചുമതല വിജിലന്‍സ് ഡിവൈ.എസ്.പി സി. വിനോദ് കുമാറിന് നല്കി.
കെ റെയില്‍ പദ്ധതി അട്ടിമറിക്കാന്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന് 150 കോടി കൈപ്പറ്റിയെന്നാണ് നിയമസഭയില്‍ പി വി അന്‍വര്‍ എം.എല്‍.എ പറഞ്ഞത്. മറ്റ് സംസ്ഥാനങ്ങളിലെ ബിസിനസുകാരില്‍ നിന്ന് 150 കോടി സതീശന് ലഭിച്ചു. മൂന്ന് ഘട്ടങ്ങളിലായി 50 കോടി രൂപ വീതം ചാവക്കാട് എത്തി. അവിടെ നിന്ന് പണം ശീതീകരിച്ച മത്സ്യബന്ധന ലോറികളിലും ആംബുലന്‍സുകളിലുമായി കൈമാറി.
കെ റെയില്‍ പദ്ധതിയെ അട്ടിമറിക്കാന്‍ വന്‍ സാമ്പത്തിക ഗൂഢാലോചനയാണ് നടന്നത്. ഇതിനായി ചില മാധ്യമങ്ങളെ കൂട്ടുപിടിച്ച് പ്രതിപക്ഷം കെ റെയിലിനെതിരെ സമരത്തിനിറങ്ങി. കര്‍ണാടകയിലെ ഐ.ടി ലോബിക്ക് വേണ്ടിയാണ് കെ റെയിലിനെ എതിര്‍ത്തത്. കെ സി വേണുഗോപാലുമായി ഇവര്‍ ഗൂഢാലോചന നടത്തി. മുഖ്യമന്ത്രി സ്ഥാനമാണ് വി.ഡി സതീശന് ഓഫറെന്നും പി.വി അന്‍വര്‍ പറഞ്ഞിരുന്നു.