കുന്ദമംഗലം: കുന്ദമംഗലം ഗ്രാമപഞ്ചായത്ത് നവീകരണത്തിന്റെ ഭാഗമായി ലേലം ചെയ്ത് വിറ്റ പഞ്ചായത്തിലെ ഫയലുകള്‍ ശുചിമുറിക്ക് മുന്നില്‍ കൂട്ടിയിട്ടതില്‍ യു.ഡി.എഫ് പ്രതിഷേധം. കുന്ദമംഗലം പഞ്ചായത്തില്‍ ഒഴിവാക്കിയ ഫയലുകളാണ് പഞ്ചായത്തിന്റെ ശുചിമുറിക്ക് മുന്നില്‍ കൂട്ടിയിട്ടത്. പഞ്ചായത്ത് അവധി ദിവസായ കഴിഞ്ഞ ഞായറാഴ്ചയാണ് പഞ്ചായത്തിലെ ഫയലുകള്‍ എടുത്ത് മാറ്റിയത്. ജനങ്ങളുടെ പ്രധാനപ്പെട്ട രേഖകളാണ് ശുചിമുറിക്ക് മുന്നില്‍ അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതെന്ന് യുഡിഎഫ് നേതാക്കാള്‍ പറഞ്ഞു. പ്രതിഷേധവുമായി പഞ്ചായത്തിലേക്കെത്തിയ യു ഡിഎഫ് പ്രവര്‍ത്തകരായപ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. തുടര്‍ന്ന് പോലീസും പ്രവര്‍ത്തകരും തമ്മില്‍ തര്‍ക്കമുണ്ടായി. നടപടി ക്രമങ്ങള്‍ പാലിച്ചാണ് ഫയലുകള്‍ ലേലം ചെയ്തതെന്നും രേഖാമൂലം എഴുതി കൊടുക്കാമെന്നും സെക്രട്ടറി ഉറപ്പ് നല്‍കിയതോടെ പ്രതിഷേധംയുഡിഎഫ് നേതാക്കള്‍ അവസാനിപ്പിക്കുകയായിരുന്നു.. പ്രതിഷേധത്തിന് വിനോദ് പടനിലം,എം.പി കേളുകുട്ടി, ഒ ഉസൈന്‍ , എം. ബാബു മോന്‍, കെ.കെ ഷമീല്‍, സി. അബ്ദുല്‍ ഗഫൂര്‍, ഐ മുഹമ്മദ് കോയ, എം.പി അശോകന്‍, ജിജിത്ത് പൈങ്ങോട്ടുപുറം, വി.കെ അന്‍ഫാസ് , എ കെ ഷൗക്കത്തലി, സി.പി രമേശന്‍, പി. ഷൗക്കലത്തി, പഞ്ചായത്തംഗങ്ങളായ യു.സി ബുഷറ, കെ.കെ..സി നൗഷാദ്, ലീന വാസുദേവ്, ജിഷ ചോലക്കമണ്ണില്‍ , പി കൗലത്ത് , സമീറ അരീപുറത്ത്, അംബിക ദേവി ഷൈജ വളപ്പില്‍, ഫാത്തിമ ജസ് ലിന്‍എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *