കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ കേന്ദ്ര അന്വേഷണ സംഘം കൊച്ചിയില്‍. എം എസ് എം ഇ മന്ത്രാലയം നിയോഗിച്ച സമിതിയാണ് അന്വേഷണത്തിന് എത്തിയത്. കൊച്ചിയിലെ കയര്‍ ബോര്‍ഡ് ഓഫീസില്‍ അന്വേഷണം നടത്തി വരികയാണ്.
കയര്‍ ബോര്‍ഡ് ജീവനക്കാരി ജോളി മധു തൊഴില്‍ പീഡനത്തെക്കുറിച്ച് എഴുതിയ കത്ത് പുറത്ത്. തനിക്ക് മാനസിക പീഡനം നേരിടേണ്ടി വന്നുവെന്ന് ജോലി കത്തില്‍ പറയുന്നു. സ്ത്രീകള്‍ക്കു നേരെയുളള ഉപദ്രവം കൂടിയാണിതെന്നും ജോളി കത്തില്‍ എഴുതിയിട്ടുണ്ട്. പേടിയാണെന്നും ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ലെന്നും കത്തില്‍ പറയുന്നു. ജോളിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന ദിവസം തന്നെയാണ് ഈ കത്ത് എഴുതിയത്.