ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിർദ്ദേശാനുസരണം എല്ലാ ബാങ്കുകളും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർക്ക് ദിവസവും റിപ്പോർട്ട് നൽകണമെന്ന് തെരഞ്ഞെടുപ്പ് ചെലവ് മോണിറ്ററിംഗ് സെല്ലിലെ നോഡൽ ഓഫീസർ അറിയിച്ചു. കഴിഞ്ഞ രണ്ടു മാസങ്ങളായി പ്രത്യേകിച്ച് സജീവമല്ലാത്ത അക്കൗണ്ടുകളിൽ അസ്വഭാവികമായും സംശയിക്കത്തക്ക രീതിയിലും നടക്കുന്ന ഒരു ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം/പിൻവലിക്കൽ, ഒരു അക്കൗണ്ടിൽ നിന്ന് ആർ.ടി.ജി.എസ് വഴി അസ്വഭാവികമായി ഒരുപാട് അക്കൗണ്ടുകളിലേക്ക് തുക കൈമാറൽ, സ്ഥാനാർഥി സത്യവാങ്മൂലത്തിൽ പറഞ്ഞ സ്വന്തമോ പങ്കാളിയുടെയോ ആശ്രിതരുടെയോ അക്കൗണ്ടിൽ ഒരു ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കൽ/പിൻവലിക്കൽ, രാഷ്ട്രീയ പാർട്ടിയുടെ അക്കൗണ്ടിൽ നിന്ന് ഒരു ലക്ഷത്തിൽ കൂടുതൽ തുക നിക്ഷേപിക്കൽ/പിൻവലിക്കൽ, തെരഞ്ഞെടുപ്പ് കാലയളവിലെ മറ്റ് സംശയകരമായ പണമിടപാടുകൾ എന്നിവയാണ് ദിനേനയുള്ള റിപ്പോർട്ടിൽ വ്യക്തമാക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *