കുന്ദമംഗലം പഞ്ചായത്തിൽ സോളാർ പാനൽ മോഷണമോഷണ കേസിലെ പ്രതി പിടിയിലായി. കോഴിക്കോട് നെല്ലിക്കോട് പറയാൻകണ്ടി വീട്ടിൽ അനീഷ് പി കെ എന്ന ആളെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. പ്രതിയെ നിയമത്തിനു മുന്നിൽ കൊണ്ട് കൊണ്ടുവരണമെന്നും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ട് മുസ്ലിം ലീഗ് പഞ്ചായത്ത് ഓഫീസ് കവാടത്തിൽപ്രതിഷേധ സമരം നടത്തിയിരുന്നു. പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സിന്റെ മുകളിലെ നിലയിൽ സ്ഥാപിച്ചിരുന്ന സോളാർ പാനൽ കഴിഞ്ഞ ദിവസം കാണാതായിരുന്നു. തുടർന്ന് പ്രതികളെ സംരക്ഷിക്കുന്നതിന് പഞ്ചായത്തും പോലീസും ഒത്തു കളിക്കുകയാണെന്ന് ആരോപിച്ചും കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടും പഞ്ചായത്ത് കവാടത്തിൽ മുസ്‌ലിം ലീഗ് പ്രവർത്തകർ പ്രതിഷേധം നടത്തിയിരുന്നു. സി ഐ ശ്രീകുമാർ, എസ് ഐ അബ്ദുൽ കാലം, എസ് സി പി ഒ സജിത്ത് വിശോബ്, പ്രമോദ് സിപിഒ വിപിൻ എന്നിവർ അടങ്ങുന്ന പോലിസ് സംഘം പന്തീരം കാവിൽ നിന്നും ഉച്ചയ്ക്ക് ആണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *