പാലക്കാട് കിഴക്കഞ്ചേരി കോട്ടേക്കുളത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു.കൊച്ചുപറമ്പില്‍ എല്‍സിയാണ് മരിച്ചത്.എൽസിയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് വര്‍ഗീസ്(61) ജീവനൊടുക്കാന്‍ ശ്രമിച്ചു. കഴുത്തില്‍ കുരുക്കിട്ടനിലയില്‍ കണ്ടെത്തിയ വര്‍ഗീസിനെ പോലീസ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാള്‍ അപകടനില തരണംചെയ്തതായി പോലീസ് പറഞ്ഞു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം വർഗീസ് പൊലീസിനെ വിളിച്ച് താൻ മരിക്കാന്‍ പോവുകയാണെന്ന് അറിയിക്കുകയായിരുന്നു. സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസെത്തുമ്പോള്‍ കൈഞരമ്പ് മുറിച്ചശേഷം അടുക്കളയില്‍ തൂങ്ങി നില്‍ക്കുന്ന വർഗീസിനെയാണ് കണ്ടെത്തിയത്.കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പോലീസ് നല്‍കുന്നവിവരം

Leave a Reply

Your email address will not be published. Required fields are marked *