കേരള സന്ദർശനം ഒരു ദിവസം നേരത്തെയാക്കി പ്രധാന മന്ത്രി നരേന്ദ്ര മോദി . ഏപ്രില്‍ 25-ന് നടക്കേണ്ട സന്ദര്‍ശനം 24-ലേക്കാണ് മാറ്റിയത്. നിയമസഭാ തെരെഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പ്രചരണ പരിപാടി ഉണ്ടായതുകൊണ്ടാണ് കേരളത്തിലെ സന്ദർശനം നേരത്തെയാക്കിയത്.

കേരളത്തിലെ ലോകസഭാ തെരെഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പ്രചാരണത്തിന്റെ ഭാഗമായാണ് പ്രധാനമന്ത്രിയുടെ കേരള സന്ദർശനം. കൊച്ചിയിൽ നടക്കുന്ന റാലിയിലും തേവര എസ്എച്ച് കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന യുവം പരിപാടിയിലും മോദി പങ്കെടുക്കും. അടുത്തിടെ കോൺഗ്രസ് വിട്ട് ബി ജെ പിയിലെത്തിയ അനിൽ ആന്റണി മോദിക്കൊപ്പം വേദി പങ്കിടും. ബി ജെ പി യിൽ എത്തിയശേഷമുള്ള അനിൽ ആന്റണിയുടെ ആദ്യ പൊതു പരിപാടിയാണിത്.

പ്രധാനമന്ത്രി പങ്കെടുക്കുന്ന സമ്മേളനം ബി.ജെ.പി.യുടെ പരിപാടിയെന്ന് പ്രത്യക്ഷമായി പറയുന്നില്ലെങ്കിലും രാഷ്ട്രീയലക്ഷ്യമിട്ടാണ് സംഘാടനം. അതിനാല്‍, രാഷ്ട്രീയമായി പ്രതിരോധം തീര്‍ക്കണമെന്നാണ് സി.പി.എം. തീരുമാനം. 23-നോ 24-നോ തിരുവനന്തപുരത്ത് പടുകൂറ്റന്‍ റാലി നടത്തും. വലിയ ജനശ്രദ്ധ ലഭിക്കുന്ന വിധത്തില്‍ സംഘടിപ്പിക്കാനാണ് തീരുമാനം. വേദി നിശ്ചയിച്ചിട്ടില്ല. ദേശീയനേതാക്കളെ പങ്കെടുപ്പിക്കുന്ന കാര്യത്തിലും തീരുമാനമായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *