കമൽ ഹാസന്റെ പുതിയ ചിത്രം വിക്രം എന്ന ചിത്രത്തിലെ പത്തല പത്തല എന്ന ഗാനം ലിറിക്കൽ വീഡിയോ ആയി കഴിഞ്ഞ ദിവസം റിലീസായിരുന്നു. എന്നാലിപ്പോൾ ഈ ഗാനത്തിലെ ചില വരികൾ വിവാദത്തിന് കാരണമായിരിക്കുകയാണ്.

കമൽ ഹാസൻ എഴുതി ആലപിച്ച ഗാനത്തിലെ ചില വരികളിൽ കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നു എന്നതാണ് വിവാദത്തിന് കാരണം.താരത്തിന്റെ പാർട്ടിയായ മക്കൾ നീതി മയ്യത്തിന്റെ രാഷ്ട്രീയമാണ് പാട്ടിലുള്ളതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്.

ഖജനാവിൽ പണമില്ല, നിറയെ രോഗങ്ങൾ വരുന്നു. കേന്ദ്ര സർക്കാർ ഉണ്ടെങ്കിലും തമിഴർക്ക് ഒന്നും കിട്ടുന്നില്ല. താക്കോൽ കള്ളന്റെ കയ്യിലാണെന്നുംജനങ്ങൾക്കിടയിലേക്ക് ഇറങ്ങിവന്ന് ജോലി ചെയ്താൽ നാട് നന്നാവുമെന്നും പാട്ടിലുണ്ട്. ഈ വരികൾ കേന്ദ്ര സർക്കാരിനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് ആരോപണം.

അതേസമയം രണ്ട് ദിവസം മുമ്പ് ഇറങ്ങിയ ​ഗാനത്തിനും ​ഗാനത്തിലെ കമൽ ഹാസന്റെ നൃത്തത്തിനും നിറഞ്ഞ കയ്യടിയാണ് ലഭിച്ചുകൊണ്ടിരിക്കുകയാണ്. യൂട്യൂബിൽ മാത്രം ഒരുകോടിയിലേറേ പേരെയാണ് ​ഗാനം കാഴ്ചക്കാരായി ഇതുവരെ സമ്പാദിച്ചത്. ഗാനത്തിന്റെ സം​ഗീതസംവിധാനം അനിരുദ്ധും നൃത്തസംവിധാനം സാൻഡിയും നിർവഹിച്ചിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *