തിരുവനന്തപുരം: കഴക്കൂട്ടം മഹാദേവര്‍ ക്ഷേത്രത്തില്‍ ഉത്സവം കാണാനെത്തിയവരുടെ കാര്‍ കത്തിച്ചു. ഇന്നലെ ഉത്സവത്തിരക്കിനിടെ അപകടകരമായി കാറോടിച്ചതിന് കാറില്‍ സഞ്ചരിച്ചവരും പ്രദേശ വാസികളും തര്‍ക്കമുണ്ടായിരുന്നു.
തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലീസ് എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. ശേഷം ക്ഷേത്രത്തിനു സമീപം കാര്‍ പാര്‍ക്ക് ചെയ്തു. പാര്‍ക്ക് ചെയ്ത വാഹനം ഇന്ന് രാവിലെയോടെയാണ് കത്തിയതായി കണ്ടെത്തിയത്. സംഭവത്തില്‍ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.