കുന്ദമംഗലം: കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെ മുന്നില്‍ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റിന്റെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയില്‍ അലവി ഉദ്ഘാടനം നിര്‍വഹിച്ചു. കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതി ഉള്‍പ്പെടുത്തി 5.50 ലക്ഷം രൂപ വിനിയോഗിച്ചാണ്
പദ്ധതി നടപ്പിലാക്കിയത്.കുന്ദമംഗലം ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലായി പൂളക്കാന്‍ പോയി ജെന്‍ഷന്‍,എരഞ്ഞോളി താഴം,താളിക്കൊണ്ടു വയോജന പാര്‍ക്ക് എന്നീ സ്ഥലങ്ങളിലെ ലോമാസ്റ്റ് ലൈറ്റുകള്‍ പ്രവര്‍ത്തനസജ്ജമായി ബ്ലോക്ക് പ്രസിഡന്റ് പറഞ്ഞു. ഹൈമാസ്റ്റ് ലൈറ്റ് പ്രവര്‍ത്തന സജ്ജമായതോടെ കാല്‍നടയാത്രക്കാര്‍ക്കും മറ്റു വാഹന യാത്രക്കാര്‍ക്കും സഹായകരമാകും.
കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. അനില്‍ കുമാര്‍ അധ്യക്ഷയായി. കുന്ദമംഗലം വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ അബൂബക്കര്‍,8 വാര്‍ഡ് മെമ്പര്‍ കെ.കെ.സി നൗഷാദ്,ഷൌക്കത്തലി,എം കെ സഫീര്‍, പി. അഷ്റഫ്, കെ സി ബഷീര്‍,വിജയന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.