ലഹരിമരുന്ന് കേസില്‍ നടന്‍ സിദ്ധാന്ത് കപൂര്‍ അറസ്റ്റില്‍,ബോളിവുഡ് താരം ശക്തി കപൂറിന്റെ മകനും ശ്രദ്ധ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത് കപൂര്‍.ബംഗളൂരുവില്‍ നടന്ന നിശാപാര്‍ട്ടിയില്‍ സിദ്ധാന്ത് മയക്കു മരുന്ന് ഉപയോഗിച്ചെന്നാണ് വിവരം. എംജി റോഡിലെ ഹോട്ടലിലായിരുന്നു ഞായറാഴ്ച രാത്രി പാര്‍ട്ടി നടന്നത്. ഇവിടെ പൊലീസ് റെയ്ഡ് നടത്തി. മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയം തോന്നിയ ആറു പേരുടെ സാമ്പിള്‍ പരിശോധനയക്കയച്ചു. ഇതില്‍ സിദ്ധാന്തിന്റെ പരിശോധന ഫലം പോസിറ്റീവ് ആവുകയായിരുന്നു.

സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *