സുരാജ് വെഞ്ഞാറമൂട് നായകനായ ‘ഹെവൻ’ സിനിമയുടെ പ്രസ് മീറ്റിലെ നടൻ അലൻസിയറിന്റെ പരാമർശം ശ്രദ്ധ നേടുന്നു.ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. ഡബ്ല്യു.സി.സിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്ക് എന്താണ്? കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിയാന്‍ തുടങ്ങിയിട്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ,’ എന്നായിരുന്നു മറുപടി.
ജന​ഗണമനയ്ക്കു ശേഷം സുരാജ് വെഞ്ഞാറമൂട് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ നായിക ഇല്ല. സുരാജിന്റെ അമ്മയുടെ വേഷത്തിലാണ് വിനയ പ്രദാസ് എത്തുന്നത്. ഉണ്ണി ഗോവിന്ദരാജ്‌ ആണ് ചിത്രത്തിന്റെ സംവിധാനം. ജാഫര്‍ ഇടുക്കി, സുദേവ് നായര്‍, അലന്‍സിയര്‍, വിനയ പ്രസാദ്, ജോയ് മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 17 ന് ചിത്രം പുറത്തിറങ്ങും.അലന്‍സിയര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ നേരിട്ട രീതിയും ഡബ്ല്യു സി സിയെ പരാമര്‍ശിച്ച് നടത്തിയ കമൻ്റും ചർച്ചകൾക്കും വിമര്‍ശനങ്ങൾക്കും വിധേയമാകുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *