ഷൂട്ടിങ്ങിനിടെ നടന്‍ ജോജു ജോര്‍ജിന് പരിക്ക്.നടന്റെ കാല്‍പാദത്തിന്റെ എല്ലിന് പൊട്ടല്‍. മണിരത്‌നം സംവിധാനം ചെയ്യുന്ന ‘തഗ് ലൈഫ്’ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് പരിക്കേറ്റത്. ഹെലികോപ്റ്ററില്‍ നിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് അപകടം നടന്നത്.

കമല്‍ ഹാസനും നാസറിനും ഒപ്പമുള്ള രംഗം ഷൂട്ട് ചെയ്യുന്നതിന് ഇടയില്‍ ജോജുവിന്റ കാലിന് പരിക്കേല്‍ക്കുകയായിരുന്നു. ഇന്നലെ രാത്രി ജോജു കൊച്ചിയില്‍ തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *