
ദലിത് പിന്നോക്കവിഭാഗങ്ങളുടെ മോചനത്തിന്റെ പ്രത്യയ ശാസ്ത്രമാണ് ഇന്ത്യൻ നാഷനൽ കോൺഗ്രസെന്ന് ഭാരതീയ ദലിത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഇ.കെ ശീതൾ രാജ് അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യ സമര സേനാനിയും കുന്ദമംഗലത്തെ സാമൂഹിക രാഷ്ട്രീയ രംഗത്തെ സാന്നിധ്യവും ആയിരുന്ന മുതിർന്ന കോൺഗ്രസ് നേതാവ് ചേരിഞ്ചാൽ എം. പിറുങ്ങന്റെ 22-ാം ചരമവാർഷിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദലിത് കോൺഗ്രസ് കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ് ബൈജു മുപ്രമ്മൽ അധ്യക്ഷത വഹിച്ചു .ദലിത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറി പി.പി. സാമിക്കുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സി.വി. സംജിത്ത്, ബാബു നെല്ലുളി, ടി.കെ. ഹിതേഷ് കുമാർ, എ ഹരിദാസൻ, പി ഷൗക്കത്തലി കെ മാധവൻ കെ പി കൃഷ്ണൻ ഷിജു മുപ്ര, സത്യൻ കുതിരാടം, പി.ഗിരീശൻ, ടി. കുമാരൻ, എം. ശ്രീധരൻ . സുബ്രഹ്മണ്യൻ കോണിക്കൽ , ചന്ദ്രൻ മേപ്പറ്റന്മൽ, ശ്രീനന്ദ പ്രസംഗിച്ചു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു
