നടി സണ്ണി ലിയോണിന്റെ ജന്മദിനമായതിനാൽ പരീക്ഷ എഴുതാനാകില്ലെന്ന് ഉത്തരപേപ്പറിൽ കുറിച്ച് ബിരുദ വിദ്യാർഥി. ബെംഗളൂരു സര്‍വകലാശാലയിലാണ് സംഭവം. ഒന്നാംവര്‍ഷ ബിരുദ കോഴ്സിന്റെ ആദ്യ സെമസ്റ്ററിലെ ഹിസ്റ്ററി പരീക്ഷയെഴുതിയ വിദ്യാർത്ഥിയാണ് ഉത്തരങ്ങൾക്ക് പകരം ഇത്തരത്തിൽ കുറിച്ചത്.’ഇന്ന് സണ്ണി ലിയോണിൻ‌റെ ജന്മദിനമാണ്. സണ്ണി ലിയോണി എന്റെ കാമുകിയാണ്. ജന്മദിനം ആയതിനാൽ‌ പരീക്ഷയ്ക്ക് തായ്യാറെടുക്കാനായില്ല. അതുകൊണ്ട് ഞാൻ ഇന്ന് പരീക്ഷ എഴുതുന്നില്ല’ വിദ്യാർ‌ഥി ഉത്തരക്കടലാസിൽ കുറിച്ചു.
സണ്ണി ലിയോണിന് ആശംസ നേരാന്‍ കൂട്ടുകാരോട് ആവശ്യപ്പെടുന്നതായും എഴുതി. ഉത്തരക്കടലാസിന്റെ ബാക്കിഭാഗം ഒന്നുമെഴുതിയില്ല.
കഴിഞ്ഞ മേയില്‍നടത്തിയ പരീക്ഷയുടെ മൂല്യനിര്‍ണയംനടത്തിയ അധ്യാപകനാണ് വിചിത്രമായ ഉത്തരക്കടലാസ് കണ്ടെത്തിയത്. പരീക്ഷയുടെ മൂല്യനിര്‍ണയം ഇപ്പോഴാണ് നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *