കൊച്ചി നഗരത്തിൽ മദ്യലഹരിയിൽ കാറോടിച്ച് യുവാക്കളുടെ അഭ്യാസ പ്രകടനം. തിരക്കേറിയ എംജി റോഡിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. മൂന്ന് പേരെ സെൻട്രൽ പൊലീസ് പിടികൂടി. കൊല്ലത്ത് നിന്ന് കോഴിക്കോടേക്ക് യാത്ര ചെയ്യുകയായിരുന്ന യുവാക്കളാണ് കാറിലുണ്ടായിരുന്നത്.കോഴിക്കോട് നടക്കുന്ന ഒരു ഇന്റർവ്യൂവിൽ പങ്കെടുക്കാനായാണ് മൂന്ന് യുവാക്കളും കൊല്ലത്ത് കാറിൽ നിന്ന് യാത്ര തിരിച്ചത്. വഴിയിൽ വെച്ച് എറണാകുളത്ത് എത്തിയപ്പോഴാണ് ടെൻഷൻ മാറ്റാനായി മദ്യപിക്കാമെന്ന് തീരുമാനിച്ചതെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. നന്നായി മദ്യപിച്ച ശേഷം വീണ്ടും കാറിൽ കയറി റോഡിൽ അഭ്യാസ പ്രകടനം തുടങ്ങി. ഇത് ഇവർക്ക് പിന്നാലെ മറ്റൊരു വാഹനത്തിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാർ മൊബൈൽ ക്യാമറയിൽ പകർത്തി പൊലീസിന് അയച്ചുകൊടുത്തു. പൊലീസ് മാധവ ഫാർമസി ജംഗ്ഷനിൽ വെച്ച് മൂവരെയും കൈയോടെ പിടികൂടി. എറണാകുളം സെൻട്രൽ പൊലീസാണ് യുവാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Related Posts
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായിമാറുമെന്ന്
ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെയോടെ ചുഴലിക്കാറ്റായി മാറുമെന്നു കാലാവസ്ഥാ മുന്നറിയിപ്പ്. ഡിസംബർ
November 30, 2020
എംകെ രാഘവൻ എം പി യ്ക്ക് കോവിഡ്
എം കെ രാഘവൻ എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ്
November 30, 2020
എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ എം.സി കമറുദ്ദീൻ എം.എൽ.എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വലിയ
November 30, 2020
ഒ രാജഗോപാലിനെ കമന്റ് ബോക്സിൽ ട്രോളി സന്ദീപാനന്ദഗിരി;
ഒ രാജഗോപാലിനെ ട്രോളി സന്ദീപാനന്ദഗിരി.സംസ്ഥാന സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കൊണ്ടുവന്ന പ്രമേയത്തെ നിയമസഭയില്‍ എതിർക്കാതിരുന്ന
December 31, 2020
കോവിഡ് വാക്സിൻ വിതരണത്തിനായി കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം സംസ്ഥാനം
കേരളത്തിൽ കോൾഡ് സ്റ്റോറേജ് സംവിധാനമടക്കം കൊവിഡ് വാക്സിൻ സംഭരത്തിനുള്ള എല്ലാം സജ്ജം.വിതരണ ശൃഖംലകൾ അടക്കം
December 31, 2020