കങ്കണ റണൗട്ട് സംവിധാനം ചെയ്ത് ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതം പ്രമേയമാകുന്ന ബോളിവുഡ് സിനിമയിൽ സഞ്‍ജയ് ഗാന്ധി ആയി അഭിനയിക്കുന്നത് മലയാള നടൻ വിശാഖ് നായർ.. വിശാഖ് നായരുടെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. കങ്കണ റണൗട്ട് ആണ് ഇന്ദിര ഗാന്ധിയായി എത്തുക.പുത്തൻപണം’, ‘ചങ്ക്സ്’, ‘ചെമ്പരത്തിപ്പൂ’ എന്നീ സിനിമകളിലും വിശാഖ് നായര്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇത് ആദ്യത്തെ ബോളിവുഡ് ചിത്രമാണ്. സഞ്‍ജയ് ഗാന്ധിയായിട്ടുള്ള ലുക്ക് വിശാഖ് നായര്‍ തന്നെ പങ്കുവെച്ചിട്ടുണ്ട്.അടിയന്തരാവസ്ഥ കാലമാണ് കങ്കണ തന്റെ ചിത്രത്തിന്റെ പ്രധാന വിഷയമാക്കുന്നത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികര്‍ണിക ഫിലിംസിന്‍റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്.

Leave a Reply

Your email address will not be published. Required fields are marked *