സംസ്ഥാനത്തെ തെരുവുനായ വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി മൃദുല മുരളി.. തെരുവുനായ്ക്കളെ കൊല്ലുന്നതിന് പകരം സംരക്ഷിക്കണമെന്നാണ് നടി ആവശ്യപ്പെടുന്നത്. കൊടും കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന മനുഷ്യരെ ശിക്ഷിക്കുന്നതിന് പകരം മുഴുവന്‍ മനുഷ്യരേയും ഇല്ലായ്മ ചെയ്യുകയാണോ വേണ്ടതെന്ന് നടി ചോദിക്കുന്നു.തെരുവുനായ്ക്കളെ കൊല്ലുന്നത് നിർത്തണമെന്നും പകരം ആനിമൽ ഷെൽട്ടറുകളുണ്ടാക്കി അവയെ പാർപ്പിക്കണമെന്നുമാണ് നടി ആവശ്യപ്പെടുന്നത്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് മൃദുലയുടെ പ്രതികരണം. ‘തെരുവുനായ്ക്കളെ കൊല്ലുന്നത് നിര്‍ത്തൂ’ എന്ന ഹാഷ്ടാഗോടെയാണ് കുറിപ്പ്.ഈ പോസ്റ്റിന് താഴെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ‘മുന്തിയ കാറിൽ യാത്ര ചെയ്തു നടക്കുന്ന നിങ്ങൾക് ഇതൊന്നും പറഞ്ഞ മനസിൽ ആവില്ല’ എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. വല്ലപ്പോഴും റോഡിൽ ഇറങ്ങി ഒന്ന് നടന്നു നോക്കണമെന്നും വിമര്‍ശനങ്ങളുണ്ട്. എന്നാൽ മൃദുലയെ അനുകൂലിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്.
ചിലർക്ക് നടി തന്നെ മറുപടിയും നൽകിയിട്ടുണ്ട് മൃഗസ്നേഹികൾ ഇറങ്ങിയല്ലോ എന്ന കമന്റിന് ഇറങ്ങണമല്ലോ, ആ പാവങ്ങൾക്ക് അതിന് പറ്റില്ലല്ലോ എന്നായിരുന്നു നടിയുടെ മറുപടി.
