കൊച്ചി: ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ 50 പേരെയും നേരില്‍ കണ്ട് വിപുലമായി മൊഴിയെടുക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. നാല് സംഘങ്ങളായി തിരിഞ്ഞ് പത്തു ദിവസത്തിനകം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കും. ഹൈക്കോടതി നിര്‍ദേശപ്രകാരം ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് നല്‍കിയതിന്റെ പശ്ചാത്തലത്തിലാണ് തുടര്‍ പ്രവര്‍ത്തനങ്ങള്‍ സംഘം തീരുമാനിച്ചത്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡ ബ്ല്യു സി സി
അംഗങ്ങള്‍ അറിയിച്ചിരുന്നു. സിനിമാ മേഖലയിലെ ലൈംഗിക ചൂഷണ പരാതികള്‍ സംബന്ധിച്ച പ്രത്യേക സംഘത്തിന്റെ അന്വേഷണത്തിന്റെ പേരില്‍ സ്വകാര്യത ലംഘിക്കപ്പെടരുതെന്നും അഞ്ചംഗ പ്രതിനിധികള്‍ മുഖ്യമന്ത്രിയെ ഓഫീസില്‍ സന്ദര്‍ശിച്ച് ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തില്‍ മൊഴിയെടുക്കലും അനന്തര നടപടികളും സ്വകാര്യത പരിരക്ഷിച്ചുകൊണ്ടായിരിക്കുമെന്നാണ് വിവരം.