ലോക സമ്പന്നരിൽ ഒന്നാമനായ ഇലോൺ മസ്ക് കഴിഞ്ഞ ദിവസം സുഗന്ധ ദ്രവ്യ വ്യവസായത്തിലേക്ക് കൂടി കടന്ന വിവരം പങ്കുവെച്ചിരുന്നു.”ബേൺഡ് ഹെയർ” എന്ന പെർഫ്യൂമാണ് മസ്‌ക് പുറത്തിറക്കിയത്.തന്റെ പുതിയ സംരഭത്തെ സൂചിപ്പിച്ചുകൊണ്ട് ട്വിറ്റർ ബയോയിൽ “പെർഫ്യൂം സെയിൽസ്മാൻ” എന്നും മസ്ക് മാറ്റി എഴുതിയിട്ടുണ്ട്.സുഗന്ധദ്രവ്യ വ്യാപാരത്തിലേക്കുള്ള കടന്നു വരവ് അനിവാര്യമായിരുന്നു എന്നും വളരെ നാളുകളായി ആലോചനയിൽ ഉണ്ടെന്നും മസ്‌ക് നേരത്തെ പറഞ്ഞിരുന്നു,അതിന് ശേഷം മസ്ക് നടത്തിയ ട്വീറ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.ട്വിറ്റര്‍ വാങ്ങാനുള്ള തന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ് ഇതെന്നാണ് ടെസ്‌ല സിഇഒ കുറിക്കുന്നത്.

അതേസമയം തന്റെ ഫോളോവേര്‍സിനോട് പെർഫ്യൂം വാങ്ങാൻ ആവശ്യപ്പെതുകയും ചെയ്തു. “ദയവായി എന്റെ പെർഫ്യൂം വാങ്ങൂ, അതിനാൽ എനിക്ക് ട്വിറ്റർ വാങ്ങാം,” എലോൺ മസ്‌ക് ട്വീറ്റ് ചെയ്തു.
പെര്‍ഫ്യൂമിന്‍റെ വില 8,400 രൂപ ആയിരിക്കും (അതായത് 100 ഡോളര്‍) ആണ്.
ഇലോൺ മസ്‌ക്. ബേൺഡ് ഹെയർ എന്ന പെർഫ്യൂമിനെ “ഭൂമിയിലെ ഏറ്റവും മികച്ച സുഗന്ധം” എന്നാണ് ഇലോൺ മസ്‌ക് വിശേഷിപ്പിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *