അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഇസ്രയേൽ പാർലമെന്റിന് വേണ്ടി സ്വാഗതം ചെയ്ത് ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേലിന്റെ മഹാനായ സുഹൃത്താണ് ട്രംപ്. ഇസ്രലിനെ അംഗീകരിച്ചതിനും ബന്ദികളെ തിരിച്ചെത്തിക്കാൻ സഹായിച്ചതിലും ട്രംപിന് നന്ദിയെന്ന് നെതന്യാഹു പറഞ്ഞു.
ജെറുസലേം ഇസ്രയേലിന്റെ ഔദ്യോഗിക തലസ്ഥാനമായി അംഗീകരിച്ചതിനുശേഷം ആദ്യമായണ് ട്രംപ് ഇസ്രയേൽ സന്ദർശിക്കുന്നത്. തങ്ങളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊണ്ടാണ് അമേരിക്ക 20 ഇന നിർദേശം മുന്നോട്ട് വച്ചത്. ഹമാസിനും ഇറാൻ അച്ചുതണ്ടിനും മുകളിൽ ഇസ്രയേൽ വിജയം നേടി. ഡോണൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എല്ലാം മാറി മറിഞ്ഞത്. ഇത്രവേഗം ലോകത്തെ മാറ്റിമറിക്കാൻ കഴിഞ്ഞ മറ്റൊരു അമേരിക്കൻ പ്രസിഡന്റ് ഉണ്ടായിട്ടില്ല എന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ പരമോന്നത ബഹുമതി ഇസ്രയേൽ പ്രൈസ് ട്രംപിന് നൽകും.
വരും ദിവസങ്ങൾ സമാധാനത്തിന്റേത് എന്നും നെതന്യാഹു വ്യക്തമാക്കി. “7 ന് ഇസ്രയേലിനെ ആക്രമിച്ചത് ഒരു വലിയ തെറ്റായിരുന്നു. ഇസ്രയേൽ എത്ര ശക്തവും ദൃഢനിശ്ചയമുള്ളതുമാണെന്ന് നമ്മുടെ ശത്രുക്കൾക്ക് ഇപ്പോൾ മനസ്സിലായി” ഒക്ടോബർ 7 ലെ ആക്രമണത്തെത്തുടർന്ന് ഹമാസിനെതിരെ ആരംഭിച്ച സൈനിക ആക്രമണത്തെ പരാമർശിച്ചുകൊണ്ട് നെതന്യാഹു പറഞ്ഞു.
