ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ ഹിറ്റാണ് എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ആർ.ആർ.ആർ.(രുധിരം രണം രൗദ്രം)ചിത്രം ഈയിടെ ജപ്പാനിലും തരംഗമായിരുന്നു. ഇപ്പോഴിതാ ആരാധകർക്ക് വലിയ ഒരു സർപ്രൈസുമായി രംഗത്തെത്തിയിരിക്കുകയാണ് രാജമൗലി.ആന്ധ്രയിലെ സ്വാതന്ത്രസമര സേനാനികളായ അല്ലൂരി സീതാരാമരാജു, കൊമരം ഭീം എന്നിവരുടെ കഥയില്‍ ഫാന്‍റസി ത്രില്ലറായെത്തിയ ആര്‍ആര്‍ആറിന് രണ്ടാം ഭാഗം ഉണ്ടാകുമെന്നാണ് രാജമൗലി പറഞ്ഞത്. വിദേശത്ത് നടന്ന ഒരു പരിപാടിക്കിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
പിതാവായ വിജയേന്ദ്രപ്രസാദാണ് തന്റെ എല്ലാ ചിത്രങ്ങളുടേയും തിരക്കഥ. ആർ.ആർ.ആറിന്റെ രണ്ടാം ഭാഗത്തേക്കുറിച്ച് ഞങ്ങൾ ചെറുതായി ചർച്ച ചെയ്തിട്ടുണ്ട്. അദ്ദേഹം കഥ വികസിപ്പിച്ചുവരികയാണ്. രാജമൗലി പറഞ്ഞു. രാജമൗലിയുടെ വാക്കുകളുടെ വീഡിയോ വിവിധ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
SSR when asked about RRR2 😊
— ℝ𝕠𝕙𝕚𝕥 🏹 ℝℂ 🏇 (@im_RCult) November 13, 2022
SSR – I cant reveal anything about it now. My father is working on #RRR2 story 🔥@AlwaysRamCharan @tarak9999 pic.twitter.com/mBHsXkFGIV
