കല്പറ്റ: പ്രതിഷേധത്തിന് ഒരുങ്ങി മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ. നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നു. ഉപജീവനമാർഗ്ഗം നഷ്ടപ്പെട്ട വ്യാപാരികളിൽ 28 പേരെ മാത്രമാണ് നിലവിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പഞ്ചായത്ത് ലൈസൻസ്, കെട്ടിട നമ്പർ, പെർമിറ്റ് എന്നിവയില്ലെന്ന കാരണം പറഞ്ഞാണ് ബാക്കിയുള്ളവരെ ഉൾപ്പെടുത്താത്തത്.

ദുരന്തസമയത്ത് എല്ലാ വ്യാപാരികൾക്കും സഹായം നൽകുമെന്ന് മുൻ സർക്കാർ ഉറപ്പു നൽകിയിരുന്നു. ഒഴിവാക്കപ്പെട്ട മുഴുവൻ വ്യാപാരികളെയും പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 7,19,99,400 രൂപ (7.19 കോടി രൂപ) ആണ് സർക്കാർ അനുവദിച്ചത്.

കെട്ടിട ഉടമകളായ 48 പേർക്ക് 5.14 കോടി രൂപയും, ലൈസൻസുള്ള 28 വാണിജ്യ സംരംഭകർക്ക്/വ്യാപാരികൾക്ക് 2.05 കോടി രൂപയുമാണ് ഇതിൽ ഉൾപ്പെടുന്നത്.നഷ്ടപരിഹാരം വൈകുന്നതിനെതിരെ വ്യാപാരികളും സമരസമിതികളും പ്രതിഷേധങ്ങളും മുന്നറിയിപ്പുകളും നൽകിയിരുന്നെങ്കിലും, ഒക്ടോബർ 30-ന് സർക്കാർ തുക അനുവദിച്ച് ഉത്തരവിട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *