ഇസ്രയേലിലെ ഏയ്‌ലറ്റില്‍ നടന്ന 70-ാം മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ ഇന്ത്യയുടെ ഹർനാസ് ശ്രദ്ധനേടിയപ്പോള്‍, തന്‍റേതായ വ്യക്തിത്വവും കാഴ്ചപ്പാടും കൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രശംസ നേടിയി മത്സരത്തില്‍ പങ്കെടുത്ത ബഹ്റൈൻ സുന്ദരി. നിറഞ്ഞ കൈയ്യടികളോടെ തന്നെ കാണികൾ ഇവരെ വരവേറ്റു.
ബിക്കിനിയും മറ്റും ധരിച്ച് മറ്റ് സുന്ദരിമാർ സ്വിംസ്യൂട്ട് റൗണ്ടിൽ എത്തിയപ്പോള്‍, ഇരുപത്തിയഞ്ചുകാരിയായ മനാര്‍ നദീം ശരീരം മുഴുവൻ മറച്ചുകൊണ്ടുള്ള കറുത്ത വസ്ത്രമണിഞ്ഞാണ് വേദിയില്‍ എത്തിയത്. സാംസ്‌കാരികവും മതപരവുമായ വിശ്വാസങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടുള്ള മനാര്‍ നദീമിന്‍റെ സന്ദേശം ഇരുകൈകളോടെയാണ് സദസ് വരവേറ്റത്.

Leave a Reply

Your email address will not be published. Required fields are marked *