ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം പതിച്ച ടീഷര്‍ട്ട് ധരിച്ച് നടിയ്ക്ക് നേരെ ഓടിവരുന്ന രീതിയിലുള്ള നടന്‍ ഭീമന്‍ രഘുവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ജുവലറി ഉദ്ഘാടനത്തിന് എത്തിയ നടി വിളക്ക് തെളിയിക്കുന്നതും ഇതിനിടയില്‍ ഭീമന്‍ രഘു ഓടി വേദിക്കരികിലേക്ക് വരുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

ഈ വീഡിയോയ്ക്ക് പിന്നിലുള്ള കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നടന്‍ ഇപ്പോള്‍. ഒരു വെബ്‌സീരീസിലെ സീനാണ് ഇതെന്ന് അദ്ദേഹം ഓണ്‍ലൈന്‍ മാദ്ധ്യമത്തോട് പറഞ്ഞു. ‘പാന്‍ ഇന്ത്യന്‍ സുന്ദരി’ എന്ന വെബ് സീരിസിലാണ് താനിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സതീഷ് കുമാര്‍ ആണ് ഇത് സംവിധാനം ചെയ്യുന്നതെന്ന് ഭീമന്‍ രഘു വ്യക്തമാക്കി.

ഒരു ഉദ്ഘാടനത്തിന് വരുന്ന സണ്ണി ലിയോണിയെ കാണാന്‍ ഓടി വരുന്ന സീന്‍ അഭിനയിക്കുകയായിരുന്നു. ഇതിനിടയില്‍ ആരോ വീഡിയോ പകര്‍ത്തി മോശമായി പ്രചരിപ്പിക്കുകയായിരുന്നുവെന്ന് ഭീമന്‍ രഘു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *