കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണമെന്ന് കെ കെ ശൈലജ എംഎല്‍എ. സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കണമെന്ന് എല്‍ഡിഎഫില്‍ ധാരണയുണ്ട്. സ്ത്രീകള്‍ മുഖ്യമന്ത്രിയാകുന്നതില്‍ തടസമില്ലെന്നും ശൈലജ പറഞ്ഞു. അതിന്റെ പേരില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രിയെ മാറ്റേണ്ട കാര്യവുമില്ല. വളരെ കാര്യക്ഷമമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. നവകേരള സൃഷ്ടിക്കായി ശ്രമിക്കുന്ന മുഖ്യമന്ത്രിയാണ് ഇപ്പോഴുള്ളതെന്നും ശൈലജ പറഞ്ഞു.

തെരഞ്ഞെടുപ്പുകളില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം കൊടുത്ത് അവരെ മത്സരിപ്പിക്കണം. തെരഞ്ഞെടുപ്പുകളില്‍ വിജയസാധ്യതയെല്ലാം നോക്കി ചര്‍ച്ചകളൊക്കെ ചെയ്താണ് അവസാനം ചിലപ്പോഴൊക്കെ സ്ത്രീകള്‍ മാറ്റനിര്‍ത്തപ്പെടുന്നത്. അങ്ങനെ മാറ്റനിര്‍ത്താന്‍ ഇട വരരുത്. ജയിക്കുന്ന സീറ്റുകളില്‍ തന്നെ സ്ത്രീകളെ നിര്‍ത്തി മത്സരിപ്പിക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാകണമെന്നും കെ കെ ശൈലജ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *