കുന്ദമംഗലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ആരംഭിച്ച
ആശ്വാസ് കുടുംബ സുരക്ഷാ പദ്ധതിയുടെ ഭാഗമായി കുന്ദമംഗലത്ത് മരണപ്പെട്ട രണ്ട് വ്യാപാരികളുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപ വീതം നല്‍കി. കാരന്തൂര്‍ യൂനിറ്റിലെ സി, ഉസ്മാന്‍, ചാത്തമംഗലത്തെ പി ടി കലേഷ് എന്നിവരുടെ കുടുംബങ്ങള്‍ക്കാണ് സഹായം നല്‍കിയത്. ഇതിനോടകം ജില്ലയില്‍ ഏഴ് കോടിപത്ത് ലക്ഷം രൂപ മരണാനന്തര സഹായമായി കമ്മറ്റി നല്‍കിയിട്ടുണ്ട്.
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് ഉദ്ഘാടനം ചെയ്തു.വ്യാപാരികളുടെ നേതൃത്വത്തില്‍ നടക്കുന്ന ആശ്വാസ് പദ്ധതി മാതൃകാപരമാണന്ന് അദ്ദേഹം പറഞ്ഞു.എം ബാബുമോന്‍ അധ്യക്ഷത വഹിച്ചു.
ഫാമിലി ഗ്രൂപ്പ് ചെയര്‍മാന്‍ ഇ കെ അബ്ദുല്‍ ബാരി, കെ വി വി ഇ എസ് ജില്ലാ പ്രസിഡണ്ട് പി കെ ബാപ്പു ഹാജി, ജില്ലാ ജനറല്‍ സെക്രട്ടറി വി സുനില്‍ കുമാര്‍, എ വി എം കബീര്‍, യൂത്ത് വിംഗ് സംസ്ഥാന പ്രസിഡണ്ട് സലീം രാമ നാട്ടുകര, നാസര്‍ മാവൂരാന്‍, പി. ജയശങ്കര്‍, എന്‍ വിനോദ് കുമാര്‍, കെ കെ ജൗഹര്‍, പി പി അഷ്‌റഫ്, , കെ വി പ്രസന്നകുമാര്‍, നിമ്മി സജി, സുമതി കാരന്തൂര്‍, എന്‍ പി തന്‍വീര്‍, ആലിസ് നെല്‍ സണ്‍, സുനില്‍കുമാര്‍ കണ്ണോറ, സുബൈര്‍ പടനിലം, പ്രവീണ്‍ കാരന്തൂര്‍, പി ജംഷിദ്, ടി ജിനിലേഷ്, സലീം പുതുക്കുടി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *