റിപ്പബ്ലിക് ദിന പരേഡ്: മെഡലുകൾ നേടിയവരെ മുഖ്യമന്ത്രി അനുമോദിച്ചു
റിപ്പബ്ലിക് ദിന പരേഡിൽ മികച്ച പ്രകടനം നടത്തി മെഡലുകൾ നേടിയ എൻ.സി.സി കേഡറ്റുകളെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. ഗോൾഡ് മെഡൽ നേടിയ മാധവ് എസ്(ബെസ്റ്റ് കേഡറ്റ് സീനിയർ ഡിവിഷൻ ആർമി), കുരുവിള കെ(ബെസ്റ്റ് കേഡറ്റ് സീനിയർ ഡിവിഷൻ നേവി), വെള്ളി മെഡൽ നേടിയ കീർത്തി യാദവ്(ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് ആർമി). മീനാക്ഷി എ. നായർ(ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് നേവി), വെങ്കല മെഡൽ നേടിയ അർജുൻ വേണുഗോപാൽ(ബെസ്റ്റ് കേഡറ്റ് സീനിയർ ഡിവിഷൻ എയർ), എം. അക്ഷിത(ബെസ്റ്റ് കേഡറ്റ് സീനിയർ വിങ് എയർ) എന്നിവരെയാണു മുഖ്യമന്ത്രി അനുമോദിച്ചത്. എസ്.സി.സി. ഡയറക്ടറേറ്റ് ഒഫിഷ്യേറ്റിങ് എ.ഡി.ജി. ബ്രിഗേഡിയർ പി.കെ. സുനിൽ കുമാർ, ഡയറക്ടർ എസ്. ഫ്രാൻസിസ് തുടങ്ങിയവർ പങ്കെടുത്തു.
കോഴ്‌സുകൾക്ക് അപേക്ഷിക്കാം
കേരള സർക്കാർ സ്ഥാപനമായ കണ്ണൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നേളജിയിൽ മൂന്ന് മാസത്തെ കമ്പ്യൂട്ടർ എയ്ഡഡ് ടെക്‌സ്റ്റൈൽ ഡിസൈനിംഗ്, കമ്പ്യൂട്ടർ എയ്ഡഡ് ഫാഷൻ ഡിസൈനിംഗ് കോഴ്‌സുകൾ ആരംഭിക്കുന്നു. ഫാഷൻ ടെക്‌നോളജിയിലും, ടെക്‌സ്റ്റൈൽസ് ടെക്‌നോളജിയിലും, ഡിഗ്രി/ഡിപ്ലോമ കഴിഞ്ഞവർക്കും സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാഷൻ ആൻഡ് ടെക്‌സ്റ്റൈൽസ് ഉള്ളവർക്കും കോഴ്‌സിന് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സ്. അപേക്ഷഫോമും കോഴ്‌സ് ഗൈഡും www.iihtkannur.ac.in ൽ ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 28. അപേക്ഷകൾ എക്‌സിക്യൂട്ടീവ് ഡയറക്ടർ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജി-കണ്ണൂർ പി.ഒ. കിഴുന്ന, തോട്ടട, കണ്ണൂർ-7 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0497-2835390, വെബ്‌സൈറ്റ്: www.iihtkannur.ac.in, ഇ-മെയിൽ: info@iihtkannur.ac.in.
നഷ്ടപ്പെട്ട തൊഴിലവസരം വീണ്ടെടുക്കാൻ സ്ത്രീകൾക്ക് വേണ്ടി ഐസിഫോസ് ‘ബാക്ക്-ടു-വർക്ക്’ റെസിഡൻഷ്യൽ പരിശീലന പരിപാടി
*2022 മാർച്ച് 10 ന് സ്വതന്ത്ര സോഫ്റ്റ്‌വെയറിൽ പരിശീലനം നൽകുന്നു
സ്വതന്ത്ര സോഫ്റ്റ്‌വെയർ-ഹാർഡ്‌വെയർ മേഖലയെ പ്രോൽസാഹിപ്പിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്) വിവിധ സ്വതന്ത്ര സോഫ്റ്റ്‌വെയറുകളിൽ സ്ത്രീകൾക്ക് തീവ്രപരിശീലനം നൽകുന്നു. വനിതാ പ്രൊഫഷണലുകൾക്ക് നഷ്ടപ്പെട്ട തൊഴിൽജീവിതം വീണ്ടെടുക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ‘ഫുൾസ്റ്റാക്ക് ഡവലപ്‌മെന്റി’ൽ (MERN- Stack) ആണ് പരിശീലനം. കാര്യവട്ടത്തെ സ്‌പോർട്‌സ് ഹബിലെ ഐസിഫോസ് പരിശീലനകേന്ദ്രത്തിൽ മാർച്ച് 10ന് പരിശീലനം ആരംഭിക്കും. പ്രോഗ്രാമിങ് ഭാഷയിലെ മുൻപരിജ്ഞാനം അഭികാമ്യം (Java/ CSS/ PHP). ആദ്യം രജിസ്റ്റർ ചെയ്യുന്ന 25 പേർക്കാണ് പങ്കെടുക്കാൻ അവസരം. രജിസ്‌ട്രേഷൻ ഫീസ് 1000 രൂപ.
പ്രതിഭാശാലികളും ലക്ഷ്യബോധവുമുള്ള വലിയൊരു വിഭാഗം സ്ത്രീകൾ ശാക്തീകരിക്കപ്പെടുക എന്ന ലക്ഷ്യമാണ് ബാക്ക്-ടു-വർക്ക് എന്ന സംരംഭത്തിനുള്ളത്. വിവാഹം, മാതൃത്വം, കുടുംബപരിമിതികൾ, കുടുംബത്തിന്റെ ഉത്തരവാദിത്വം, വ്യക്തിതാൽപര്യങ്ങൾ മുതലായവ കാരണം തൊഴിൽജീവിതം നഷ്ടപ്പെട്ട സ്ത്രീകളെയാണ് പരിപാടി ലക്ഷ്യം വെക്കുന്നത്.
2019-20 ൽ നടത്തിയ ബാക്ക്-ടു-വർക്ക് പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 75 ശതമാനം ആളുകൾ ഏണസ്റ്റ് ആൻഡ് യങ്, യു എസ് ടി, റ്റാറ്റാ എൽക്‌സ്‌ഐ തുടങ്ങി വിവിധ മൾട്ടി നാഷണൽ കമ്പനികളിൽ ജോലിയിൽ പ്രവേശിച്ചിട്ടുണ്ട്. 2021 നവംബർ – ഡിസംബർ മാസങ്ങളിലാണ് അവസാനത്തെ ബാച്ചുകൾ നടത്തിയത്. അതിലെ 17 പേർ പ്രമുഖ സ്ഥാപനങ്ങളിൽ ജോലിയിൽ പ്രവേശിച്ചു കഴിഞ്ഞു.
താത്പര്യമുള്ളവർ https://icfoss.in/events എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക . അപേക്ഷിക്കേണ്ട അവസാന തീയതി: 2022 മാർച്ച് 02. +91 7356610110, +91 2700012/13, +91 471 2413013, +91 9400225962 എന്നീ നമ്പറുകളിൽ പത്തു മുതൽ 05:30 വരെ വിളിക്കാം.
ഐസിഫോസ്സ് ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: 2022 ഫെബ്രുവരി 26 വരെ അപേക്ഷിക്കാം
സംസ്ഥാനത്ത് സ്വതന്ത്ര സോഫ്റ്റ്‌വെയർ ഓൺലൈൻ സംവിധാനം ഉപയോഗിച്ച് കേരളസർക്കാരിന്റെ കീഴിലുള്ള അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വെയർ കേന്ദ്രം (ഐസിഫോസ്സ്) നടത്തുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലെ അഞ്ചാമത് ബാച്ചിലേക്ക് അപേക്ഷിക്കാം.
പൈത്തൺ പ്രോഗ്രാമിംഗ് ലാംഗ്വേജ്, മെഷീൻ ലേണിംഗ് എന്നിവയാണ് കോഴ്‌സുകൾ. മാർച്ച് ഒന്നിന് ക്ലാസ് ആരംഭിക്കും. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രൊഫഷണൽസിനും ഒരുപോലെ പ്രയോജനപ്പെടുന്ന കോഴ്‌സിൽ നേരിട്ട് സംവദിക്കാനാവുന്ന മൂഡിൽ സൗകര്യം ഉപയോഗിച്ചാണ് പഠനം.
ദിവസം രണ്ട് മണിക്കുർ വീതമായിരിക്കും ക്ലാസ്. പൊതുവായും ഇൻഡസ്ട്രിയിലും ഫലപ്രദമായി പ്രയോഗിക്കാൻ പ്രാപ്തമായ രീതിയിലാണ് പാഠ്യക്രമം തയാറാക്കിയിരിക്കുന്നത്. പരിശീലനത്തിന് ശേഷം ഓൺലൈൻ പരീക്ഷയും പ്രൊജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും. എഞ്ചിനീയറിംഗ് ടെക്‌നോളജി, സയന്റിഫിക് റിസർച്ച് എന്നീ മേഖലകളിൽ സർഗാത്മകതയും പ്രശ്‌നപരിഹാര കഴിവുകളും വളർത്തിയെടുക്കാൻ സഹായിക്കുന്ന രീതിയിലാണ് കോഴ്‌സ് ക്രമീകരിച്ചിരിക്കുന്നത്. സായാഹ്ന ബാച്ചുകളും ഒരുക്കിയിട്ടുണ്ട്. കോവിഡിന്റെ ആദ്യഘട്ടങ്ങളിൽ നടത്തിയ കോഴ്‌സുകളിൽ 1290 ലധികം പേരാണ് പരിശീലനം വിജയകരമായി പൂർത്തിയാക്കിയത്. മറ്റുള്ള ഓൺലൈൻ ക്ലാസുകളിൽ നിന്ന് വ്യത്യസ്തമായി, തത്സമയ വിനിമയത്തിലൂടെയാണ് ക്ലാസുകൾ എടുക്കുന്നത്. വിദ്യാർഥികൾ ഉന്നയിക്കുന്ന സംശയങ്ങൾക്ക് മറുപടി നൽകാൻ വിദഗ്ദ്ധരായ പരിശീലകരുടെ സേവനം എല്ലാ സമയത്തും ലഭ്യമായിരിക്കും. പ്രത്യേകം വൈദഗ്ദ്ധ്യം ലഭിച്ച പരിശീലകരുടെ മേൽനോട്ടത്തിലാണ് പ്രോജക്ടുകൾ തയ്യാറാക്കി സമർപ്പിക്കേണ്ടത്.
ഒരു ബാച്ചിൽ 50 പേർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ അനുസരിച്ച് കൂടുതൽ ബാച്ചുകൾ ക്രമീകരിക്കും. മൂഡിൽ മൊബൈൽ ആപ്ലിക്കേഷനിലൂടെയും പങ്കെടുക്കാം. താൽപര്യമുള്ളവർ https://icfoss.in/events എന്ന വെബ്‌സൈറ്റിലൂടെ 2022 ഫെബ്രുവരി 26 നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: +91 7356610110, +91 2700012 /13, +91 471 2413013, +91 9400225962 എന്നീ നമ്പരുകളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ബന്ധപ്പെടാം.
എസ്.സി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പ് ജില്ലയിലെ വിവിധ ബ്ലോക്ക്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍, പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് എസ്.സി പ്രമോട്ടര്‍മാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിയില്‍പ്പെട്ട 18 നും 30 നും മധ്യേ പ്രായമുള്ളവരും പ്ലസ് ടു അല്ലെങ്കില്‍ തത്തുല്യ യോഗ്യതയുള്ളവരും തദ്ദേശ സ്ഥാപനത്തിന്റെ പരിധിയില്‍ താമസിക്കുന്നവരാകണം. താല്‍പര്യമുള്ളവര്‍ നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയില്‍ നിന്നുള്ള റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഫെബ്രുവരി 28 ന് മുമ്പായി കോഴിക്കോട് ജില്ലാ പട്ടിജാതി വികസന ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം. ഫോണ്‍: 0495 2370379
അധ്യാപക കോഴ്സ് സ്പോട്ട് അഡ്മിഷന്‍
കേരള ഗവണ്‍മെന്റ് അംഗീകൃത ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ കോഴ്സിന് സ്പോട്ട് അഡ്മിഷന്‍ ഫെബ്രുവരി 18 രാവിലെ 10 മണിക്ക് നടക്കും. പി.എസ്.സി അംഗീകരിച്ച കോഴ്സിന് 50 ശതമാനം മാര്‍ക്കോടെ രണ്ടാംഭാഷ ഹിന്ദിയോടു കൂടിയുള്ള പ്ലസ് ടു ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 നും മധ്യേ. പട്ടികജാതി, പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നാക്ക വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസില്ല. വിവരങ്ങള്‍ക്ക് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.
വിമുക്തഭടന്മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്
വിമുക്തഭടന്മാരുടെ മക്കളില്‍ പ്രൊഫഷണല്‍ ഡിഗ്രിക്ക് 2021- 22 അധ്യയന വര്‍ഷത്തില്‍ ആദ്യവര്‍ഷം ചേര്‍ന്ന് പഠിക്കുന്നവരില്‍നിന്നും പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 28 വരെ നീട്ടി. വിശദവിവരങ്ങള്‍ക്ക് വെബ്സൈറ്റ്: www.ksb.gov.in ഫോണ്‍: 0495 2771881
വാഹന ലേലം
കോഴിക്കോട് റൂറല്‍ പോലീസ് മേധാവിയുടെ അധീനതയിലുള്ള പോലീസ് സ്റ്റേഷനുകളിലും സായുധസേനാവിഭാഗം കാര്യാലയത്തില്‍ സൂക്ഷിച്ചതും എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ടതുമായ 32 വാഹനങ്ങള്‍ ഫെബ്രുവരി 25 രാവിലെ 11 മണി മുതല്‍ വൈകുന്നേരം 5 വരെ ഓണ്‍ലൈനായി ലേലം ചെയ്യും. ലേല വാഹനങ്ങള്‍ ലേല തീയതിയുടെ തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് 5 വരെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരുടെ അനുമതിയോടെ പരിശോധിക്കാം. വിവരങ്ങള്‍ക്ക് ഫോണ്‍ : 04962523031
ദേശീയ ചിത്രരചനാ മത്സരം 20ന്
ഇന്ത്യന്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദേശീയ ചിത്രരചനാ മത്സരത്തിന്റെ ഒന്നാം ഘട്ടമായ ജില്ലാതല മത്സരം ഫെബ്രുവരി 20ന് രാവിലെ 10 മണിക്ക് കാരപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. 5-9, 10-16 എന്നീ പ്രായപരിധിക്കാര്‍ക്ക് രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഭിന്നശേഷി വിഭാഗത്തിലെ കുട്ടികള്‍ക്ക് 5-10, 11-18 എന്നിങ്ങനെയാണ് പ്രായപരിധി.
രണ്ട് മണിക്കൂറാണ് മത്സരത്തിനായി അനുവദിച്ചിരിക്കുന്ന സമയം. ഓരോ ഗ്രൂപ്പിനും ചിത്രരചനക്കുള്ള വിഷയങ്ങള്‍ മത്സരത്തിന് മുമ്പ് നല്‍കും. ഡ്രോയിങ്ങ് ഷീറ്റ് സംഘാടക സമിതി നല്‍കും. രചനക്കാവശ്യമായ ഉപകരണങ്ങള്‍, ക്രയോണ്‍, വാട്ടര്‍ കളര്‍, ഓയില്‍ കളര്‍, പോസ്റ്റല്‍ എന്നിവ മത്സരാര്‍ഥികള്‍ കൊണ്ടുവരേണ്ടതാണ്. ജനന തീയതി തെളിയിക്കുന്ന രേഖ, ഭിന്നശേഷിക്കാര്‍ 40 ശതമാനത്തില്‍ കുറയാത്ത ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നീ രേഖകള്‍ കൊണ്ടുവരണം. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് 9446449280, 9446206527 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യാം.
എസ്.ടി. ഹെല്‍ത്ത് പ്രൊമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു
പട്ടികവര്‍ഗ വികസന വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിലേക്ക് എസ്.ടി ഹെല്‍ത്ത് പ്രൊമോട്ടര്‍ക്കായി നിയമനം നടത്തുന്നതിന് പത്താം ക്ലാസ് യോഗ്യതയുള്ള പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കളില്‍നിന്നും അപേക്ഷ ക്ഷണിച്ചു. ആകെ ഒഴിവുകള്‍ 46. പ്രായം 20 നും 35 നും മധ്യേ. പി.വി.ടി.ജി, അടിയ, പണിയ, മലപണ്ടാര വിഭാഗങ്ങള്‍ക്ക് എട്ടാം ക്ലാസ് യോഗ്യത മതി. ഹെല്‍ത്ത് പ്രൊമോട്ടറായി അപേക്ഷിക്കുന്നവര്‍ക്ക് നഴ്സിംഗ് , പാരാമെഡിക്കല്‍ കോഴ്സുകള്‍ പഠിച്ചവര്‍ക്കും, ആയൂര്‍വേദം പാരമ്പര്യവൈദ്യംഎന്നിവയില്‍ പ്രാവീണ്യം നേടിയവര്‍ക്കും മുന്‍ഗണന നല്‍കുന്നതാണ്.
എഴുത്ത് പരീക്ഷയുടെയും നേരിട്ടുള്ള അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം. അപേക്ഷകള്‍ ഓണ്‍ലൈനായി www.cmdlkerala.net, www.stdd.kerala.gov.in എന്നീ വെബ്സൈറ്റുകള്‍വഴി സമര്‍പ്പിക്കാം. അവസാന തീയതി ഫെബ്രുവരി 28 വൈകുന്നേരം അഞ്ച് മണി. അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ താമസപരിധിയില്‍പ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ് തിരഞ്ഞെടുക്കേണ്ടതാണ്. നിയമന കാലാവധി ഒരു വര്‍ഷമായിരിക്കും. ഫോണ്‍: 0495 2376364
ഇ-ടെണ്ടര്‍
പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുള്ള പ്രവൃത്തികള്‍ ഏറ്റെടുത്ത് നടത്തുന്നതിന് ഇ – ടെണ്ടറുകള്‍ ക്ഷണിക്കുന്നു. ഇ-ടെണ്ടര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 22 വൈകുന്നേരം 5 മണി. ഫെബ്രുവരി 24് രാവിലെ 11 മണിക്ക് ഇ-ടെണ്ടര്‍ തുറക്കുന്നതായിരിക്കും. വെബ്‌സൈറ്റ്: etenders.kerala.gov.in ഫോണ്‍: 0496 2630800
