
നവീകരിച്ച കുന്ദമംഗലം ഗ്രാമപഞ്ചായത്തിന്റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച തയ്യാറാക്കിയ കുന്നമംഗലം @ 68സപ്ലിമെൻറ് പഞ്ചായത്ത് പ്രസിഡൻറ് ലിജി പുൽകുന്നുമ്മൽ സപ്ലിമെൻ്റ് എഡിറ്റർ കോയ കുന്ദമംഗലത്തിന് നൽകി പ്രകാശനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി. അനിൽകുമാർ അധ്യക്ഷനായി. വികസന കാര്യ ചെയർ പേഴ്സൺ പ്രീതി യു.സി, ക്ഷേമകാര്യ ചെയർ പേഴ്സൺ ശബ്ന റഷീദ്, സപ്ലിമെൻ്റ് കോർഡിനേറ്റർ എം.എം സുധീഷ് കുമാർ, സബ് എഡിറ്റർമാരായ ബഷീർ പുതുക്കുടി, എം സിബ്ഗത്തുള്ള, പഞ്ചായത്തംഗങ്ങായ കെ. സുരേഷ് ബാബു, ടി ശിവാനന്ദൻ, മുൻ പഞ്ചായത്ത് മെമ്പർ ബഷീർ പടാളിയിൽ, എം.കെ മോഹൻദാസ് സംബന്ധിച്ചു.